കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
ദുബൈ : പ്രവാസികള്‍ക്ക് താല്കാലികമായി ആശ്വാസം പകര്‍ന്ന്, നാട്ടില്‍ നിന്നും യുഎഇയിലേക്ക് ടിക്കറ്റ് നിരക്ക് കുറച്ച് വിമാനക്കമ്പനികള്‍. കഴിഞ്ഞ ആഴ്ചകളില്‍ ഉയര്‍ന്ന നിരക്ക് ടിക്കറ്റിന് ഈടാക്കിയപ്പോള്‍ ദിവസങ്ങളായി അല്പം കുറച്ചിട്ടുണ്ട്. യുഎഇ വിദ്യാലയങ്ങളിലെ ശൈത്യകാല അവധിയുടെയും ക്രിസ്മസ് ആഘോഷങ്ങളുടെയും തിരക്ക് മുന്നില്‍ക്കണ്ട് കേരളത്തില്‍നിന്ന് യുഎഇയിലേക്കുള്ള വര്‍ധിപ്പിച്ച വിമാനയാത്ര നിരക്കാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ 500 ദിര്‍ഹം മുതല്‍ 1000 ദിര്‍ഹം വരെയായി ചില വിമാന കമ്പനികള്‍ നിരക്ക് കുറച്ചിരുന്നു. ജനുവരി ആദ്യത്തില്‍ കോഴിക്കോട്ടുനിന്ന് 555 ദിര്‍ഹമിനും കൊച്ചിയില്‍നിന്ന് 825 ദിര്‍ഹമിനും കണ്ണൂരില്‍നിന്ന് 600 ദിര്‍ഹമിനും, തിരുവനന്തപുരത്തുനിന്ന് 1100 ദിര്‍ഹമിനും നിലവില്‍ ടിക്കറ്റ് ലഭ്യമാണ്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ മുന്‍കൂട്ടി ടിക്കറ്റ് എടുത്ത പലരും ഉയര്‍ന്ന നിരക്ക് നല്‍കിയാണ് ടിക്കറ്റ് എടുത്തിരുന്നത്.
തിരുവനന്തപുരത്തുനിന്ന് 1400 മുതല്‍ 2700 ദിര്‍ഹമും കൊച്ചിയില്‍നിന്ന് 1450 മുതല്‍ 3355 ദിര്‍ഹമും, കോഴിക്കോട്ടുനിന്ന് 860 മുതല്‍ 2055 ദിര്‍ഹമും, കണ്ണൂരില്‍നിന്ന് 1100 മുതല്‍ 1650 ദിര്‍ഹം വരെയാണ് വിവിധ വിമാന കമ്പനികള്‍ ഈടാക്കിയിരുന്നത്. വിന്റര്‍ അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകള്‍ തുറക്കുന്നത് ജനുവരി ആറിനാണ്. സ്കൂള്‍ അവധിയും ക്രിസ്മസും പുതുവത്സരാഘോഷവും മുന്നില്‍ക്കണ്ട് വിമാന കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കിയതിനാല്‍ നിരവധി പ്രവാസി കുടുംബങ്ങള്‍ യാത്ര ഒഴിവാക്കിയിരുന്നു. യാത്രക്കാര്‍ കുറഞ്ഞ സാഹചര്യത്തിലാവാം നിരക്ക് കുറച്ചിരിക്കുന്നത് എന്നും പറയുന്നുണ്ട്.
വോളി ഫെസ്റ്റ് സീസണ് 227ന് ദുബൈയില്‍