
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്ക്, യൂട്ടിലിറ്റി ഫീസ്, ഉപഭോക്തൃ ചാര്‍ജ് തുടങ്ങിയവ യാതൊരു നിയന്ത്രണവുമില്ലാതെ വര്‍ധിപ്പിക്കുന്നതില്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തില്‍ എം.പിമാര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇവ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി വ്യത്യാസങ്ങള്‍ മറികടന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡിജിസിഎ, എഇആര്‍എ, ബിസിഎഎസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയ യോഗത്തിലായിരുന്നു ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. ഉയര്‍ന്ന വിമാന നിരക്കുകള്‍, താരിഫ് നിയന്ത്രണം എന്നിവയെക്കുറിച്ച് പിഎസി യോഗം ഗൗരവമായി ചര്‍ച്ച ചെയ്തു. വിമാന നിരക്കുകള്‍ കുതിച്ചുയരുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെയും റെഗുലേറ്ററി അതോറിറ്റിയുടെയും തിരുത്തല്‍ നടപടികള്‍ ഉണ്ടാവാത്തതില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. ഇപ്പോള്‍ നടന്ന സിറ്റിംഗ് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്രിയാത്മകമായിരുന്നതായി പിഎസി ചെയര്‍പേഴ്സണ്‍ കെ.സി. വേണുഗോപാല്‍ വിശേഷിപ്പിച്ചു. എയര്‍പോര്‍ട്ട്സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (AERA) ‘ഒരു റെഗുലേറ്റര്‍ എന്ന നിലയില്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന്’ എംപിമാര്‍ ആശങ്ക പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങള്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറിയതിനുശേഷം വിമാനക്കൂലിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉപയോക്തൃ വികസന ഫീസ് (UDF) നിരവധി മടങ്ങ് വര്‍ദ്ധിച്ച ചില വിമാനത്താവളങ്ങളെക്കുറിച്ച് എംപിമാര്‍ ചൂണ്ടിക്കാട്ടി. വിമാനക്കൂലി കുതിച്ചുയരുന്നതിലും അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അല്ലെങ്കില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പില്‍ നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുയര്‍ന്നു.
ഉപയോക്തൃ വികസന ഫീസിലെ ‘ഏകപക്ഷീയമായ’ വര്‍ദ്ധനവ്, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ പൊതുവായ അതൃപ്തി നിലനില്‍ക്കുന്നതിനാല്‍, നിരക്കുകള്‍ നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് AERA നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. നിലവിലുള്ള സംവിധാനം സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ പ്രവര്‍ത്തനത്തില്‍ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു. സിവില്‍ ഏവിറ്റേഷന് സെക്രട്ടറിയും AERA ചെയര്‍പേഴ്സണും പാനലിന് മുന്നില്‍ ഹാജരായവരില്‍ ഉള്‍പ്പെടുന്നു.