ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഷാര്‍ജ : എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹബീബ് റഹ്്മാന്റെ മുപ്പത്തിനാലാം ചരമ വാര്‍ഷിക ദിനത്തില്‍ ഷാര്‍ജ കെഎംസിസി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി ‘ഓര്‍മ്മയോരം’ എന്നപേരില്‍ അനുസ്മരണം സംഘടിപ്പിച്ചു. ഓര്മയോരത്ത് ഹബീബിയന്‍ ഇറയുടെ ഓര്‍മ്മകള്‍ വീണ്ടും പൂക്കുകയായിരുന്നു. ഒത്ത് കൂടിയവര്‍ പലരും അവരുടെ വിദ്യാര്‍ത്ഥി ജീവിതത്തിലേക്കും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന കാലഘട്ടത്തിലേക്കും ഓര്‍മ്മകള്‍ കൊണ്ട് സഞ്ചാരം നടത്തി. ഹംസ മൗലവി അധ്യക്ഷത വഹിച്ചു. ഷാര്‍ജ കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുല്ല ചേലേരി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കെഎംസിസി കണ്ണൂര്‍ ജില്ല ആക്ടിങ് പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് ഹബീബ് റഹ്്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഫസല്‍ തലശ്ശേരി, മുഹമ്മദ് മാട്ടുമ്മല്‍, എ.സി ഇഖ്ബാല്‍, സി.ബി ഇഖ്ബാല്‍, അബ്ദുല്‍ ഖാദര്‍ ദാലില്‍, സമീര്‍ പാട്ടയം ഷഫീര്‍ കണ്ണൂര്‍ എന്നിവര്‍ ഹബീബിയന്‍ ഓര്‍മ്മകള്‍ സദസ്സുമായി പങ്ക് വെച്ചു. സി ഷക്കീര്‍ സ്വാഗതം പറഞ്ഞു. നൂറുദ്ദീന്‍, കെ.കെ അഹമ്മദ്, അയ്യൂബ് കമ്പില്‍, അബ്ദുള്‍ ഖാദര്‍ കാലടി, ബഷീര്‍ പൂവ്വം, മുഹമ്മദ് കുഞ്ഞി കരിമ്പം പരിപാടിക്ക് നേതൃത്വം നല്കി. സി. മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.