
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: ഫിത്വര്‍ സകാത്ത് പണമായി നല്‍കുന്നത് അനുവദനീയമാണെന്ന് യുഎഇ ഫത്വ കൗണ്‍സില്‍ അറിയിച്ചു. ഒരാള്‍ക്ക് 25 ദിര്‍ഹമായി പണമായി നിശ്ചയിച്ചു. ഈദുല്‍ഫിത്വര്‍ അടുത്തുവരുന്ന അവസരത്തില്‍ പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍, ആരാധനയും ആചാരങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ വിധികള്‍ വ്യക്തമാക്കുന്നതിലാണ് ഇക്കാര്യം ഫത്വ കൗണ്‍സില്‍ സ്ഥിരീകരിച്ചത്. ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും സകാത്ത് അല്‍ഫിത്തര്‍ നിര്‍ബന്ധമാണെന്നും ചെലവഴിക്കാന്‍ ബാധ്യസ്ഥരായവര്‍ അത് തങ്ങള്‍ക്കും അവരുടെ ഇണകള്‍ക്കും കുട്ടികള്‍ക്കും അവര്‍ പിന്തുണയ്ക്കുന്നവര്‍ക്കും വേണ്ടി നല്‍കണമെന്നും കൗണ്‍സിലിന്റെ അറിയിപ്പില്‍ പറയുന്നു. സകാത്ത് അല്ഫിത്വറിന്റെ തുക ഓരോ വ്യക്തിക്കും 2.5 കിലോഗ്രാം അരിയാണ്. അത് സാധനങ്ങളായോ അരിയായോ പണമായോ നല്‍കാം.