ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : യുഎഇയില്‍ ആദ്യമായി അംഗീകൃത ലോട്ടറി പ്രവര്‍ത്തിപ്പിക്കാനുളള ലൈസന്‍സ് ഗെയിമിംഗ് അതോറിറ്റി അനുവദിച്ചു. ഗെയിം ഡവലപ്മെന്റ്, ലോട്ടറി ഓപ്പറേഷന്‍സ്, ഗെയിമിംഗ് എന്നിവയില്‍ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്ററായ ദി ഗെയിം എല്‍എല്‍സിക്കാണ് ലോട്ടറി ലൈസന്‍സ് ലഭിച്ചത്. കളിക്കാരുടെ വൈവിധ്യമാര്‍ന്ന താല്പര്യങ്ങളും സാമ്പത്തിക മുന്‍ഗണനകളും നിറവേറ്റുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന ലോട്ടറി ഗെയിമുകളും മറ്റ് ഗെയിമുകളും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിംഗ് റഗുലേറ്ററി അതോറിറ്റിയുടെ പ്രഖ്യാപനം രാജ്യത്തെ വാണിജ്യ ഗെയിമിംഗ് മേഖലയ്ക്ക് ഒരു പുതിയ നാഴികക്കല്ലായി മാറുന്നു.