കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : യുഎഇയില്‍ അത്യാധുനിക സൗകര്യങ്ങളോടെ പാലിയേറ്റീവ് സെന്റര്‍ തുടങ്ങുന്നതി നുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് തുടക്കമായി. യുഎഇയിലെ ആദ്യ പാലിയേറ്റിവ് കെയര്‍ കോണ്‍ഫറന്‍സിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചത്. ഇന്ത്യയിലെ പാലിയേറ്റിവ് കെയര്‍ പിതാവ് എന്നറിയ പ്പെടുന്ന ഡോ.എം.ആര് രാജഗോപാല്‍ ഉള്‍പ്പെടെയുള്ള ആഗോള വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനമാണ് സാന്ത്വന പരിചരണം മിഡില്‍ ഈസ്റ്റിലെ ആരോഗ്യ പരിചരണ മേഖലയില്‍ വിപുലമാക്കുന്നതിനുള്ള ചിന്തകള്‍ പങ്കുവെച്ചത്.
ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സംഘടിപ്പിച്ച സമ്മേളനത്തില്‍ നേരിട്ടും ഓണ്‍ലൈനിലൂടെയുമായി 3500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാലിയം ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ഡോ. രാജഗോപാല്‍ ആരോഗ്യ മേഖലയില്‍ സ്വാന്തന പരിചരണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ‘മരണമടുക്കുമ്പോഴോ രോഗം ഭേദമാകാത്ത അവസ്ഥയിലോ ആണ് പാലിയേറ്റിവ് കെയര്‍ നല്‍കേണ്ടതെന്ന തെറ്റായ മാറേണ്ടതുണ്ടെന്ന് അദ്ദഹം പറഞ്ഞു. രോഗദുരിതത്തിന്റെ ആരംഭത്തില്‍തന്നെ പാലിയേറ്റിവ് കെയര്‍ ഉള്‍പ്പെടുന്ന ആരോഗ്യപരിരക്ഷ ആരംഭിക്കേണ്ടതുണ്ടെന്ന് ഡോ. രാജഗോപാല്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനസ്തേഷ്യോളജി പ്രൊഫസറായിരിക്കെ 1993ല്‍ ഡോ. രാജഗോപാല്‍ സമാനചിന്താഗതിക്കാരുടെ സഹായത്തോടെ കോഴിക്കോട് ആരംഭിച്ച പ്രസ്ഥാനം പിന്നീട് ഇന്ത്യയൊട്ടാകെ വളര്‍ന്നു. 2018ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. ബ്രിട്ടീഷ് ഫിലിം മേക്കര്‍ മൈക്ക് ഹി ല്‍ സംവിധാനം നിര്‍വഹിച്ച ഹിപ്പോക്രാറ്റിക്, ലൈഫ് ബിഫോര്‍ ഡെത്ത് എന്നീ ഡോക്യുമെന്ററികള്‍ നിരവധി തവണ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഡോ.രാജഗോപാലിന്റെ ജീവിതം വരച്ചുകാട്ടുന്നുണ്ട്. യുഎഇയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്പൈസ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള ബുര്‍ജീലിന്റെ ലക്ഷ്യം കോണ്‍ഫറന്‍സ് അധ്യക്ഷനും ഹോസ്പിസ് ആന്റ് പാലിയേറ്റീവ് മെഡിസിന് കണ്‍സള്‍ട്ടന്റുമായ ഡോ. നീല്‍ അരുണ്‍ നിജ്ഹവാന്‍ സമ്മേളനത്തില്‍ വിശദീകരിച്ചു.
യുഎഇയിലുടനീളം സാന്ത്വന പരിചരണം ആരോഗ്യ സേവനങ്ങളുടെ അവിഭാജ്യ ഘടകമായി മാറുന്ന രീ തിയാണ് വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫ്രന്റ്സ് ഓഫ് ക്യാന്‍സര്‍ പേഷ്യ ന്റ്സ് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാപകാംഗവും ചെയര്‍മാനുമായ സോസന്‍ ജാഫര്‍,ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സിഇഒ ജോണ്‍ സുനില്‍,ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ പ്രൊഫ. ഹുമൈദ് അല്‍ഷംസി എന്നിവര്‍ സമ്മേളന ഉദ്ഘാടന സെഷനില്‍ പങ്കെടുത്തു.