പരിസ്ഥിതി സംരക്ഷണം ഗാഫ് മരങ്ങള്‍ വെച്ചുപിടിപ്പിച്ചു
അബുദാബി : അനതികൃത മത വിതികള്ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. സ്വന്തം നിലയ്ക്ക് മതവിധികള്‍ നല്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ 10,000 ദിര്‍ഹം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് യുഎ ഇ ഫത്വ കമ്മിറ്റി മുന്നറിയിപ്പ് നല്കി. കൂടാതെ അവര്‍ക്കെതിരേ ശക്തമായ നിയമ നടപടി കളെടുക്കുകയും നിയമലംഘനം നടത്തി മതവിധി പുറപ്പെടുവിക്കുന്ന സ്ഥാപനം സാഹചര്യത്തിനനുസരിച്ച് അടച്ചുപൂട്ടുകയും ചെയ്യും. വിവാദ വിഷയങ്ങളിലും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ചില വ്യക്തികളും സ്ഥാപനങ്ങളും മതവിധികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് 2024 ലെ ഫെഡറല്‍ ലോ (3) അനുസരിച്ച് രാജ്യത്ത് ഔദ്യോഗികമായി മതവിധികള്‍ നല്‍കാനുള്ള ചുമതല സര്ക്കാര്യുഎഇ കൗണ്‍സില്‍ ഫോര്‍ ഫത്വ യെ ഏല്പിച്ചത് . 2024ന്റെ തുടക്കത്തില്‍ യു എ ഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് യുഎഇ കൗണ്‍സില്‍ ഫോ ര്‍ ഫത്വ രൂപീകരിച്ച് രണ്ട് ഫെഡറല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും കൗണ്‍സില്‍ ചെയര്‍മാനായി അബ്ദുല്ല ബിന്‍ ബയ്യയെ നിയമിക്കുകയും ചെയ്തു. ഡോ ഒമര്‍ ഹബ്തൂര് അല്‍ ദാരെയാണ് കൗണ്‍സില്‍ വൈസ് ചെയര്മാന്. ഡോ ഖലീഫ മുബാറക് അല്‍ ദഹേരി, ഡോ അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ്, ജമാല്‍ സാലിം അല്‍ തുറൈഫി, ഡോ ഇബ്രാഹിം ഉബൈദ് അലി അല്‍ അലി, അബ്ദുല്‍ റഹ്മാന് അലി ഹുമൈദ് അല്‍ ഷംസി, ഡോ അഹമ്മദ് ഇബ്രാഹിം അല്‍ തുനൈജി, ഡോ ഫത് വ അല്‍ ദഹ്മാനി എന്നിവരാണ് കൗണ്‍സിലിലെ അംഗങ്ങള്‍.