ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
അബുദാബി : മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിരന്തരം പരിശോധനകള്‍ നടത്തിയതായി മാനവ വിഭവശേഷി,സ്വദേശിവത്ക്കരണ മന്ത്രാലയം അറിയച്ചു. നേരിട്ടുള്ള സൂര്യപ്രകാശമേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെ യ്യിക്കുവാന് പാടില്ലെന്ന നിയമം ലംഘിച്ച 51 സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15വരെയാണ് നി ര്‍ബന്ധിത മധ്യാഹ്ന വിശ്രമം നടപ്പാക്കിയത്.
നിരോധന കാലയളവില്‍ 99.9% കമ്പനികള്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയെന്ന് ഇതുസംന്ധി ച്ചു മന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഡെലിവറി സേവന തൊഴിലാളിക ള്‍ക്ക് പൊരിവെയ്ലത്ത് വിശ്രമിക്കുന്നതിനായി രാജ്യത്തുടനീളം 6,000 റെസ്റ്റ് സ്റ്റേഷനുകള്‍ ഒരുക്കിയിരുന്നു. മിഡ്ഡേ ബ്രേക്ക് കാലയളവില്‍ മന്ത്രാലയം ഏകദേശം 134,000 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തിയെങ്കിലും 51 ലംഘനങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. കമ്പനികള്‍ക്കിടയില്‍ നടത്തിയ അവബോധവും തൊഴിലാളികളോ ടുള്ള അവരുടെ ഉത്തരവാദിത്തവും പ്രതിബദ്ധതയും എടുത്തുകാണിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. 20 വര്‍ഷമായി യുഎഇയില്‍ നടപ്പാക്കിയിട്ടുള്ള നിര്‍ബന്ധിത ഉച്ചവിശ്രമം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യം സംക്ഷിക്കുന്നതിനായി അവരര്‍ക്ക് ഭക്ഷണവും ശീതള പാനീയങ്ങളും വിതരണം ചെയ്യുന്നതിലും ശ്രദ്ധയൂന്നിട്ടുണ്ട്.
നിരോധനത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് അറിയിക്കുന്നതിനും തൊഴിലാളി ക്ഷേമം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമ ത്തില്‍ മിഡ്ഡേ ബ്രേക്ക് കാലയളവില്‍ നിരവധി സംരംഭങ്ങള്‍ നടപ്പിലാക്കിയിരുന്നു. കൂടാതെ, നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രാലയവുമായി അതിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, കോള്‍ സെന്റര്‍ എന്നിവയിലൂടെ ഇടപഴകിക്കൊണ്ട് മിഡ്ഡേ ബ്രേക്കിനെ പിന്തുണയ് ക്കാന്‍ കമ്പനികള്‍ മുന്നോട്ട് വന്നതായി മന്ത്രാലയം വ്യക്തമാക്കി.