ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ വർക്കിംഗ് ഗ്രൂപ്പ് വൈസ് ചെയർപേഴ്സണായി യുഎഇ വനിത
അബുദാബി : സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം നിര്‍ത്തിവെക്കേണ്ട ഒന്നല്ല ഇറ്റ്ഫോകെന്നും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം തലയുയര്‍ത്തി നില്‍ക്കുന്നതിന്റെ കാരണങ്ങളിലൊന്ന് നാടക പ്രവര്‍ത്തനങ്ങളാണെന്നും പ്രമുഖ നാടക പ്രവര്‍ത്തകനും സംവിധായകനുമായ ഡോ.ശ്രീജിത്ത് രമണന്. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന 13ാമത് ഭരത് മുരളി നാടകോത്സവത്തില്‍ ശക്തി തിയേറ്റേഴ്സ് അബുദാബിയുടെ ‘അബദ്ധങ്ങളുടെ അയ്യരുകളി’ എന്ന നാടകം സംവിധാനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ നേതൃനിരയില്‍ വരുന്ന ആളുകള്‍ ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ഇറ്റ്ഫോക്. മുന്‍ എഡിഷനുകളുടെ പ്രത്യേകതകള്‍ കൂടി വിശകലനം ചെയ്തിട്ടായിരിക്കണം അടുത്തതിലേക്ക് കടക്കേണ്ടത്. ഒരു ഫെസ്റ്റിവല്‍ കഴിഞ്ഞ് ഉടന്‍ തന്നെ അടുത്ത വര്‍ഷത്തേക്കുള്ള ഇറ്റ്ഫോക്കിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. എങ്കില്‍ മാത്രമേ അന്താരാഷ്ട്ര നിലവാരത്തിലുള്ള നാടകോത്സവമായി അതിനെ മാറ്റാന്‍ കഴിയുകയുള്ളു.
മറ്റു സംസ്ഥാനങ്ങളെക്കാളും കൂടുതല്‍ നാടകപ്രതിഭകള്‍ നമുക്കിടയിലുണ്ട്. ഇറ്റ്ഫോകിലൂടെ ലോകത്തിലെ മികച്ച നാടക പ്രവര്‍ത്തകരുടെ നാടകങ്ങള്‍ കൊണ്ടുവരികയും നമ്മുടെ നാടകവേദിയെ പുതുക്കിപ്പണിയുകയും ചെയ്യാം. ഫിലിം ഫെസ്റ്റിവല്‍ പോലെയോ ബിനാലെ പോലെയോ കേരളത്തിന്റെ മുഖമുദ്രയാ ഒരു സംരംഭത്തെ നീട്ടിവെക്കുകയോ ഇല്ലാതാക്കുകയോ ചെയ്യരുത്. അവ നിലനിര്‍ത്തുക എന്നത് നമ്മുടെ ധാര്‍മികമായ ഉത്തരവാദിത്തമാണ്. പ്രതിസന്ധി സമയത്ത് ചെലവ് കുറഞ്ഞ രീതിയില്‍ എങ്ങനെ നിലനിര്‍ത്താമെന്നാണ് ചിന്തിക്കേണ്ടത്. ലോകത്തെ പല ഫെസ്റ്റിവലുകളും ദീര്‍ഘകാലമായി നടന്നുക്കുന്നതു പോലെ തുടര്‍ച്ച നമ്മുടെ ഇറ്റ്ഫോകിനും ആവശ്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നാടക സംഘങ്ങളെയാണ് ഇറ്റ്ഫോകിലൂടെ കൊണ്ടുവരുന്നത്. കേരളത്തിലെ വലിയ വിഭാഗം നാടകപ്രവര്‍ത്തകര്‍ ഇതേ കുറിച്ച് പഠനം നടത്താറുമുണ്ട്. പുതു തലമുറയിലെ ഒട്ടനവധി നാടകപ്രവര്‍ത്തകള്‍ ലോകനിലവാരത്തിലേക്ക് നമ്മുടെ നാടകവേദിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രയത്നിക്കുന്നുണ്ട്. അതുകൊണ്ട് ഇറ്റ്ഫോകിന്റെ തുടര്‍ച്ച വളരെ പ്രധാനമാണ്. ഇറ്റ്ഫോകിനെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ പാടില്ലായിരുന്നുവെന്നും ശ്രീജിത്ത് രമണ ന് കൂട്ടിച്ചേര്‍ത്തു.