ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : സ്വകാര്യസ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് നിരബന്ധമായും അവസരം നല്‍കണമെന്ന മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം ഇനിയും നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ ഡിസംബര്‍ 31നകം നടപ്പാക്കിയിരിക്കണമെന്ന് മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്കി. 20മുതല്‍ 49വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ ഒരു സ്വദേശിയെയെങ്കിലും ജോലിക്ക് എടുക്കണമെന്ന നിയമത്തിലാണ് അധികൃതര്‍ നിലപാട് കടുപ്പിച്ചിട്ടുള്ളത്. ഈ വര്‍ഷം ഒരു ഇമാറാത്തി പൗരനെയെങ്കിലും നിയമിക്കുന്നതിനുള്ള ശ്ര മങ്ങള്‍ വേഗത്തിലാക്കണമെന്ന് മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം വ്യക്തമാക്കി. 14 പ്രധാന സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 12,000 ത്തിലധികം സ്ഥാപനങ്ങള്‍ക്ക് തീരുമാ നം ബാധകമാണ്. സാമ്പത്തികം,ഇന്‍ഷുറന്‍സ്,റിയല്‍ എസ്റ്റേറ്റ്,പ്രൊഫഷണല്‍,ശാസ്ത്ര,സാങ്കേതിക പ്രവര്‍ത്തനങ്ങള്‍,അഡ്മിനിസ്ട്രേറ്റീവ്,വിദ്യാഭ്യാസം,ആരോഗ്യം, നിര്‍മ്മാണം,മൊത്ത-ചില്ലറ വ്യാപാരം,ഗതാഗതം ഇവയെല്ലാം നിലവില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മേഖലക ളാണ്.
ഇവയെല്ലാം ജോലിയും അനുയോജ്യമായ തൊഴില്‍ അന്തരീക്ഷവും പ്രദാനം ചെയ്യാന്‍ ശേഷിയു ള്ളവയാണ്. 2024 ജനുവരി 1നു മുമ്പ് നിയമിക്കപ്പെട്ട എമിറാത്തി ജീവനക്കാരെ നിലനിര്‍ത്താനും തൊഴില്‍ ചെ യ്യുന്ന എല്ലാ യു.എ.ഇ പൗരന്മാരും രാജ്യത്തെ പെന്ഷന്, സാമൂഹിക സുരക്ഷാ സംവിധാനങ്ങളില്‍ രജിസ്റ്റ ര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി. എമിറേറ്റൈസേഷ ന് തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും അനുസൃതമായി എമിറാത്തി പൗരന്മാരെ എങ്ങനെ ജോലിക്കെടുക്കാം എന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത ശില്പശാലകള് ഏറെ പ്രയോ ജനകരമായിട്ടുണ്ട്.
സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി അറിയിച്ചിട്ടുള്ള പിഴചുമത്തും. അതേസമയം ‘വ്യാജ എമിറേറ്റൈസേഷന്‍’ രീതികള്‍ അവലംബിക്കുന്നതിനെതിരെ മന്ത്രാലയം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്കി. ഇത് കര്‍ശനമായ സാമ്പത്തിക പിഴകള്‍ക്കും നിരോധനങ്ങള്‍ക്കും കാ രണമാകുമെന്ന് മന്ത്രാലയം താക്കീത് നല്കി. 2026 ആകുമ്പോഴേക്കും സ്വദേശി സംവരണം 10 ശതമാനം വരെയാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മലയാളി ഉടമസ്ഥ തയിലുള്ള നിരവധി സ്ഥാപനങ്ങളില്‍ ഇതിനകം തന്നെ സ്വദേശികളെ നിയമിക്കുകയും തൊഴില്‍ മേഖലക ളില്‍ പരിചയസമ്പന്നത ഉറപ്പ് വരുത്തുന്നതിനുള്ള അവസരം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.