
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ 21,22,23 തിയ്യതികളില്‍ മുസഫ ക്യാപിറ്റല്‍ മാളിനു സമീപം നടക്കും. മൂന്ന് ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികളും നാടന്‍ ഭക്ഷണ സ്റ്റാളുകളും തട്ടുകടകളും ആര്‍ട്ട് ഗാലറിയും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ടാവും. ഇന്ത്യയുടെയും അറബ് നാടുകളുകളുടെയും സാംസ്കാരിക പൈതൃകവും കലാ രൂപങ്ങളും രുചിഭേദങ്ങളും സാമന്വയിപ്പിച്ച് വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുസഫയിലെ ക്യാപിറ്റല്‍ മാളിനടുത്ത് ഒരുക്കിയ വേദിയില്‍ മൂന്ന് ദിവസത്തെ ആഘോഷ രാവില്‍ പിണണി ഗായകരായ സയനോര ഫിലിപ്പ്, സീ കേരളം സരിഗമപ വിജയി ലിപിന്‍ സ്കറിയ, സിനിമ താരം മാളവിക മേനോന്, പ്രസീത ചാലക്കുടി, മനോജ്, ലക്ഷ്മി ജയന്, മസ്ന, മിയക്കുട്ടി, ശിഖ പ്രഭാകരന്, ഫൈസല്‍ റാസി എന്നിവരുടെ നേതൃത്വത്തിലുള്ള ഉറുമി ബാന്‍ഡ് ഒരുക്കുന്ന ഗാനമേള, അറബിക്, ഇന്ത്യന്‍ ഫ്യൂഷന്‍ ഡാന്‍സുകള്‍, അബുദാബിയിലെ പ്രശസ്തരായ നൃത്ത വിദ്യാലയങ്ങളുടെ ഡാന്‍സുകള്‍, ഇന്‍ഡോഅറബ് ഡോകുമെന്ററി തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറും. ഫെബ്രുവരി 21നു വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ യുഎഇയിലെ ഗവര്‍മെന്റ് പ്രതിനിധികള്‍, ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ഫെസ്റ്റിന്റെ ഭാഗമായി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും സിനിമാ നിര്‍മ്മാതാവുമായ ഫ്രാന്‍സിസ് ആന്റണിക്ക് ഇന്‍ഡോഅറബ് കലാ സൗഹൃദ പുരസ്കാരം നല്കി ആദരിക്കും. മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ് കുമാര്‍, വൈസ് പ്രസിഡന്റ് ടി.എം. നിസാര്‍, ട്രഷറര്‍ യാസിര്‍ അറാഫത്ത്, ജോ. സെക്രട്ടറി ഷാജഹാന് ഹൈദര്‍ അലി, ചീഫ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍, ആര്‍ട്സ് സെക്രട്ടറി ജാസിര്‍, സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ് എളനാട്, സമാജം കോര്‍ഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ സുരേഷ് പയ്യന്നൂര്‍, വനിത വേദി കണ്‍വീനര്‍ ലാലി സാംസണ്, ജോ കണ്‍വീനര്‍മാരായ ശ്രീജ പ്രമോദ്, നമിത സുനില്‍ എന്നിവരും ലുലു എക്സേഞ്ച് മീഡിയ ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ അസീം ഉമ്മര്‍, എല്‍എല്‍എച്ച് ആന്റ് ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഓപ്പറേഷന് ഡയറക്ടര്‍ സയിദ് ഫൈസാന്‍ അഹമ്മദ്, അല്‍ സാബി ഗ്രൂപ്പ് മീഡിയ ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ സിബി കടവില്‍, എല്‍എല്‍എച്ച് ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ നിവിന്‍, ഷിഹാബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.