
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച ഫാദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പെയിന് ശക്തമായ പിന്തുണയുമായി ഇമാറാത്തി ബിസിനസുകാരന് 20 ദശലക്ഷം ദിര്‍ഹം സംഭാവന നല്കി. ദരിദ്രരായ യുഎഇയിലെ പിതാക്കള്‍ക്ക് മെഡിക്കല്‍ ചികിത്സയും ആരോഗ്യ സംരക്ഷണവും നല്‍കുന്നതിനായി സുസ്ഥിരമായ എന്‍ഡോവ്മെന്റ് ഫണ്ട് രൂപീകരിച്ചാണ് പ്രധാനമന്ത്രി യുഎഇയിലെ പിതാക്കന്മാരെ ആദരിക്കുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ സംരംഭമായ ഫാദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പയിന് സമൂഹത്തില്‍ നിന്നു ലഭിക്കുന്ന വ്യാപകമായ പിന്തുണയുടെ തുടര്‍ച്ചയാണ് 20 മില്യണ്‍ ദിര്‍ഹം സംഭാവന. മാതാപിതാക്കളെ ബഹുമാനിക്കുക,അനുകമ്പ,ഐക്യദാര്‍ഢ്യം എന്നിവയുടെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക,പിതാക്കന്മാരെ ബഹുമാനിക്കുക എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം. ജീവകാരുണ്യ,മാനുഷിക പ്രവര്‍ത്തനങ്ങളുടെ മുന്‍നിര രാജ്യമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്താനും ജീവകാരുണ്യ എന്‍ഡോവ്മെന്റുകളുടെ ആശയം കൂടുതല്‍ വിപുലപ്പെടുത്താനും കാമ്പയിന് സഹായകമാകും.
ആഗോള ജീവകാരുണ്യ സംരംഭങ്ങളില്‍ സജീവമായി നിലകൊള്ളുന്ന യുഎഇ ലോകമെമ്പാടുമുള്ള ആളുകളിലേക്ക് ഉദാരത,ഐക്യദാര്‍ഢ്യം,ആഴത്തിലുള്ള മാനുഷിക ബന്ധം എന്നിവയുടെ ഉത്തമ മൂല്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ഫാദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പയിന് സഹായകമാകും. യുഎഇയുടെ ദീര്‍ഘകാല ജീവകാരുണ്യ സംരംഭമായാണ് ഇതിനെ കണക്കാക്കുന്നത്. പിന്നാക്കം നില്ക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധത എക്കാലവും നിലനിര്‍ത്തുകയാണ് യുഎഇയുടെ ലക്ഷ്യം. ഫാദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പയിനിന് വെബ്സൈറ്റ് (Fathersfund.ae),ടോള്‍ഫ്രീ നമ്പര്‍ (8004999)കോള്‍ സെന്റര്‍ എന്നിവയുള്‍പ്പെടെ ആറ് മാര്‍ഗങ്ങളിലൂടെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സംഭാവനകള്‍ നല്‍കാം. എമിറേറ്റ്സ് ഇസ്്ലാമിക് ബാങ്കിലെ (IBAN:AE02034000 3518492868201) അക്കൗണ്ട് നമ്പറിലേക്ക് യുഎഇ ദിര്‍ഹമില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും സംഭാവനകള്‍ നല്‍കാം. ഇ ആന്റ് ഡു,ഇത്തിസാലാത്ത് ഉപയോക്താക്കള്‍ക്ക് 50 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1034 എന്ന നമ്പറിലേക്കും 100 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1036 എന്ന നമ്പറിലേക്കും 500 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1038 എന്ന നമ്പറിലേക്കും ‘ഫാദര്‍’ എന്ന് എസ്എംഎസ് അയച്ച് സംഭാവന നല്‍കാം. ദുബൈയുടെ കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്ഫോമായ നൗ ആപ്പ്,ജൂഡ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെയും സംഭാവനകള്‍ നല്‍കാം.