
യുഎഇയില്‍ എമിറേറ്റ്സ് ഐഡി ഡിജിറ്റലാകുന്നു
ഫാസ്ടാഗിന്റെ വരവോടെ ഇന്ത്യയിലെ ടോള്‍ പിരിവ് രീതിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഇന്ത്യയിലെ ദേശീയപാതകളില്‍ വലിയ തോതില്‍ ഫാസ്ടാഗ് സംവിധാനം ടോള്‍ പിരിവിനായി ഉപയോഗിക്കുന്നുണ്ട്. ഈ ആധുനിക സംവിധാനം അധികം വൈകാതെ അവസാനിക്കുകയും അത്യാധുനിക സംവിധാനമായ ജിഎന്‍എന്‍എസ്(ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) അവതരിക്കുകയും ചെയ്യും.
ആദ്യം നിലവിലെ സംവിധാനമായ ഫാസ്ടാഗിന്റെ പരിമിതികള്‍ എന്തെല്ലാമെന്നു നോക്കാം. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍(RFID) സംവിധാനത്തിലാണ് ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നത്. ടോള്‍ ബൂത്തുകളിലൂടെ ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ പണം ഓട്ടമാറ്റിക്കായി ലഭിക്കുന്നു. വാഹനങ്ങളില്‍ പതിപ്പിച്ചിട്ടുള്ള ഫാസ്ടാഗുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം ഈടാക്കുക.
പണം ടോളായി കൊടുക്കുന്ന പരമ്പരാഗത രീതിയെ അപേക്ഷിച്ച് വേഗത്തില്‍ ടോള്പിരിക്കാന് ഫാസ്ടാഗ് വഴി സാധിക്കും. വരിയുടെ നീളം കുറഞ്ഞെങ്കിലും വരി പൂര്‍ണമായും ഒഴിവാക്കാന്‍ ഫാസ്ടാഗിന് കഴിഞ്ഞിട്ടില്ല. ഓരോ വാഹനവും സ്കാന്‍ ചെയ്ത് പോവാനായി നിശ്ചിത സംയം നിര്‍ത്തിയിടേണ്ടതുണ്ട്. ഇതും സാങ്കേതിക പ്രശ്നങ്ങളും ടോള്‍ബൂത്തുകളില്‍ തിരക്കിന് കാരണമാവാറുണ്ട്.