
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
കോലാലംപൂര്‍ : പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിച്ചു പോകുന്ന മലേഷ്യ കെഎംസിസി കോലാലംപൂര്‍ കമ്മറ്റി സെക്രട്ടറിയും മലേഷ്യയിലെ മത,സാമൂഹിക,ജീവകാരുണ്യ രംഗത്തെ സജീവ പ്രവര്‍ത്തകനുമായ ഫാറൂഖ് ചെറുകുളത്തിന് കോലാലംപൂര്‍ കെഎംസിസി യാത്രയയപ്പ് നല്കി. 2008ല്‍ യുഎഇയില്‍ പ്രവാസ ജീവിതമാരംഭിച്ചു ലുലു ഗ്രൂപ്പ് ജീവനക്കാരനായി 2010ല്‍ മലേഷ്യയിലെത്തിയ ഫാറൂഖ് മലേഷ്യയില്‍ സജീവമല്ലാതിരുന്ന കെഎംസിസിയെ പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മലേഷ്യയുടെ എല്ലാഭാഗത്തും സുഹൃദ്ബന്ധമുള്ള ഫാറൂഖ് മുഴുവന്‍ ഇന്ത്യക്കാരുടെയും ആശാകേന്ദ്രമായിരുന്നു. സമസ്തയുടെയും ഇസ്ലാമിക് സെന്ററിന്റെയും ഭാരവാഹിയായ ഫാറൂഖ് സമുദായ ഐക്യത്തിന് പ്രധാന്യം നല്കിയ നേതാവണെന്ന് യാത്രയയപ്പ് സംഗമത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
കെഎംസിസി കോലാലംപൂര്‍ പ്രസിഡന്റ് ഹനീഫ ബിസ്മില്ല അധ്യക്ഷനായി. ഉമര്‍ ഫൈസി പുത്രജയ ഉദ്ഘാടനം ചെയ്തു. കെഎംസിസി ട്രഷറര്‍ ഹനീഫ കോട്ടക്കല്‍ കെഎംസിസിയുടെ സ്നേഹോപഹാരം നല്കി. റിയാസ് ജിഫ്രി തങ്ങള്‍, കാസിം തലക്കടത്തുര്‍,സാദത്ത് അന്‍വര്‍ പറവണ്ണ,സലാം മാസ്റ്റര്‍,സമീര്‍ കണ്ണോല,സുലൈമാന്‍ അബാദി,നസീര്‍ പൊന്നാനി,മുഹമ്മദലി,ആസാദ്,ബാസില്‍,പിവി മുഹമ്മദ് മുഹ്സിന്,മുഹമ്മദ് അദ്നാന്,അബ്ദുല്‍ ബാസിത്,മൂസ,സിനാന് വാഫി,സയ്യിദ് മൂസ കാസിം തങ്ങള്‍,നൗഷാദ് വൈലത്തൂര്‍ പ്രസംഗിച്ചു. ഫാറൂഖ് ചെറുകുളം മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ഇ.ടി.എം തലപ്പാറ സ്വഗതവും മുനീര്‍ഷ നന്ദിയും പറഞ്ഞു.