
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ഷാര്‍ജ: നാല്‍പ്പത് വര്‍ഷത്തിലധികമായി യുഎഇയില്‍ ജോലി ചെയ്യുന്ന ‘വാസ’ രക്ഷാധികാരിയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മുന്‍ മാനേജിങ് കമ്മിറ്റി അംഗവും സാമൂഹിക,സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യവുമായ എകെ ജബ്ബാറിന് വെട്ടുകാട് ആളൂര്‍ സ്പോര്‍ട്സ് അസോസിയേഷന് (വാസ) യുഎഇ കമ്മിറ്റി യാത്രയയപ്പ് നല്കി. ഷാര്‍ജയിലെ നൈറ്റ് റൈസേഴ്സ് റസ്റ്റോറന്റില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട് അധ്യക്ഷനായി. സ്ഥാപക പ്രസിഡന്റും രക്ഷാധികാരിയുമായ ഇഎം ജമാല്‍ ഉദ്ഘാടനം ചെയ്തു. എകെ ജബ്ബാറിന് എതിക്സ് ടീം അംഗം സിആര്‍ സുഭാഷ് ഉപഹാരം സമര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി മുഹമ്മദ് വെട്ടുകാട് (പ്രസിഡന്റ്),സുരേഷ് ബാബു ആളൂര്‍,രാധാകൃഷ്ണന്(വൈ.പ്രസിഡന്റുമാര്‍),എഎ അലി ആളൂര്‍ (ജനറല്‍ സെക്രട്ടറി),ഫൈസല്‍ എഎം,കരീം വിഎ(ജോ.സെക്രട്ടറിമാര്‍),സുകുമാരന്‍(ട്രഷറര്‍) എന്നവരെയും കോഓര്‍ഡിനേറ്റര്‍മാരായി ആബിദ് ആളൂര്‍,താജുദ്ദീന് വെട്ടുകാട്,എതിക്സ് ടീം അംഗങ്ങളായി ഇഎ ജമാല്‍,ബിഎം താജുദ്ദീന്,സിആര്‍ സുഭാഷ്,എംകെ അബ്ദുറസാഖ്,എംഎ ഖാസിം,എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി പിഎം ജബ്ബാര്‍,പിഎച്ച് അലിമോന്,എഎ ഷംസുദ്ദീന്,ആര്‍എ ഉസ്മാന്,ആര്‍എ റഫീഖ്,കെഎം അഷറഫ്,എജെ ഷാഹിദ് എന്നിവരെയും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി എഎ അലി ആളൂര്‍ സ്വാഗതവും ട്രഷറര്‍ സുകുമാരന്‍ നന്ദിയുംപറഞ്ഞു.