
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി : താരരാജാക്കന്മാരുടെ കൈക്കരുത്തും മെയ്വഴക്കവും പോരാട്ട വീര്യവും വിജയതന്ത്രവും സമഞ്ജസമായി കളിക്കളത്തെ ത്രസിപ്പിച്ചപ്പോള്‍ അബുദാബി സംസ്ഥാന കെഎംസിസി സംഘടിപ്പിച്ച ആദ്യ ഓള് ഇന്ത്യ കബഡി ടൂര്‍ണമെന്റ് അക്ഷരാര്‍ത്ഥത്തില്‍ തീപ്പാറും പോരാട്ടത്തിന്റെ തീക്ഷണ വേദിയായി മാറി. എട്ടു ടീമുകള്‍ തങ്ങളുടെ ശക്തിപര്‍വം തീര്‍ത്ത ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലാ കെഎംസിസി നേതൃത്വം നല്കിയ ഫെയ്മസ് ഒ2 പൊന്നാനി വിജയകിരീടം ചൂടി.
കോഴിക്കോട് ജില്ലാ കെഎംസിസി നയിച്ച ടീം ബഡ്കല്‍ ബുള്‍സിനെയാണ് കണ്ണൂര്‍ ജില്ലാ കെഎംസിസി 27-10 എന്ന സ്കോറിന് മലര്‍ത്തിയടിച്ചത്. വാശിയേറിയ പോരാട്ടം നടന്ന സെമിഫൈനലില്‍ പാലക്കാട് ജില്ലാ കെഎംസിസി നയിച്ച ഫ്രണ്ട്സ് ആറാട്ടുകടവിനെ 19-15ന് തോല്‍പ്പിച്ചാണ് ഫെയ്മസ് ഒ2 പൊന്നാനി ഫൈനനിലേക്ക് കുതിച്ചത്. മലപ്പുറം ജില്ലാ കെഎംസിസി കളത്തിലിറക്കിയ ബ്രദേഴ്സ് കണ്ടലിനെ 36-29ന് കീഴടക്കിയാണ് ടീം ബഡ്കല്‍ ബുള്‍സ് ഫൈനലിലെത്തിയത്. നേരത്തെ നടന്ന ലീഗ് മത്സരങ്ങളില്‍ കാസര്കോട്ന്യൂ മാര്‍ക്ക് മംഗളൂര്,തൃശൂര്‍ റെഡ് സ്റ്റാര്‍ ദുബൈ,എറണാകുളം റെഡ് വേള്‍ഡ് കൊപ്പല്‍,തിരുവന്തപുരം ടീം തമിഴ്നാട് എന്നീ ടീമുകള്‍ പുറത്തായിരുന്നു.
ഫെയ്മസ് ഒ2 പൊന്നാനിയുടെ ഹര്‍മന്‍ജിത് സിങ് മാന്‍ ഓഫ് ദി മാച്ചായും ഷിഹാസ് മികച്ച ക്യാച്ചറായും തിരഞ്ഞെടുത്തു. ബഡ്കല്‍ ബുള്‍സിന്റെ വിശ്വരാജാണ് മികച്ച റൈഡര്‍. എമിറേറ്റ്സ് നെറ്റ് കോ ഫൗണ്ടറും സിഒഒയുമായ അബ്ദുല്‍ ഗഫൂറും അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ് മാട്ടൂലും ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
സമാപന സംഗമത്തില്‍ അബുദാബി കെഎംസിസി ആക്ടിങ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി അധ്യക്ഷനായി. എമിറേറ്റ്സ്നെറ്റ് പാര്‍ട്ണര്‍ ഹുസൈന് അല്‍ ഹാഷിമി ഉദ്ഘാടനം ചെയ്തു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര്,ട്രഷറര്‍ ബിസി അബൂബക്കര്‍,ഇന്ത്യ സോഷ്യല്‍ കള്‍ച്ചര്‍ പ്രസിഡന്റ് ജയറാം റായ് മാത്രപാടി,അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്ക ല്‍,ഇന്‍കാസ് അബുദാബി പ്രസിഡന്റ് എഎം അന്‍സാര്‍ ,വേള്‍ഡ് മലയാളി കൗണ്‍സി ല്‍ ഗ്ലോബല്‍ എന്‍ആര്‍ഐ ചെയര്മാന് ജോണ്‍ പി വര്‍ഗീസ്,സുന്നീ സെന്റര്‍ പ്രസിഡന്റ് അബുറഹ്മാന്‍ തങ്ങള്‍, അഡ്വ.കെവി മുഹമ്മദ്കുഞ്ഞി,ടികെ അബ്ദുസ്സലാം പ്രസംഗിച്ചു. കെഎംസിസി സംസ്ഥന ഭാരവാഹികളും,സ്പോര്‍ട്സ് വിങ് ടീമും ടൂര്‍ണമെന്റിനു നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ് മാട്ടൂല്‍ സ്വാഗതവും വൈസ് പ്രസിഡന്റും സ്പോര്‍ട്സ് വിങ് ഇന്‍ ചാര്‍ജുമായ ഹംസ നടുവില്‍ നന്ദിയും പറഞ്ഞു.