27 മില്യണ്‍ ഫോളോവേഴ്സ്
പ്രഗൽഭ സംവിധായകൻ ശ്യാം ബെനഗൽ (90) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖങ്ങൾ കാരണം കുറച്ച് ദിവസമായി ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. അങ്കുർ, മണ്ഡി, മൻദൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഫിലിം മേക്കറാണ് ശ്യാം ബെനഗൽ. അറുപതുകളിലും എഴുപതുകളിലും ഇദ്ദേഹത്തിന്റെ സിനിമകൾ ഇന്ത്യൻ സിനിമാ ലോകത്ത് ചർച്ചയായി. ഇന്ത്യൻ പാരലൽ സിനിമാ ലോകത്ത് വലിയ സംഭാവനകൾ നൽകിയ സംവിധായകനാണ് വിട പറഞ്ഞിരിക്കുന്നത്.
1976 ൽ ശ്യാം ബെനഗലിന് പദ്മ ശ്രീ നൽകി രാജ്യം ആദരിച്ചു. 1991 ൽ പദ്മ ഭൂഷണും ലഭിച്ചു. 1934 ഡിസംബർ 14 ന് ഹൈദരാബാദിലാണ് ശ്യാം ബെനഗൽ ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് ശ്രീധർ ബി ബെനഗാൾ കർണാടകയിൽ നിന്നാണ്. ഫോട്ടോഗ്രാഫറായിരുന്ന പിതാവിൽ നിന്നാണ് ശ്യാം ബെനഗാളിന് ഫിലിം മേക്കിംഗിൽ താൽപര്യം വരുന്നത്. 12ാം വയസിൽ അച്ഛൻ തന്ന ക്യാമറയിൽ ഇദ്ദേഹം ആദ്യമായി ഷൂട്ട് ചെയ്തു. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ ബിരുദത്തിന് പഠിക്കവെയാണ് ശ്യാം ബെനഗൽ സിനിമാ ലോകവുമായി അടുക്കുന്നത്.