കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദോഹ: സ്ത്രീ ശാക്തീകരണത്തിലൂടെയാണ് കുടുംബ ശാക്തീകരണം സാധ്യമാകുന്നതെന്നും കുടുംബം ആരോഗ്യകരമാകുമ്പോള്‍ രാജ്യവും സമൂഹവും സമുദായവും ശാക്തിപ്പെടുമെന്നും വനിതാലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫര്‍ അഭിപ്രായപ്പെട്ടു. സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ ഫാത്തിമ മുസഫറിന് കെഎംസിസി ഖത്തര്‍ സംസ്ഥാന വനിതാ വിങ് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. പുതിയ കാലത്ത് സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും രാജ്യപുരോഗതിയില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും പുതിയ തലമുറയിലെ പ്രവാസി കുടുംബിനികള്‍ നേരിടുന്ന വിവിധ പ്രയാസങ്ങളെ എങ്ങനെ തരണം ചെയ്യണമെന്നും അവര്‍ വിശദീകരിച്ചു. വനിത വിങ് പ്രസിഡന്റ് സമീറ അബ്ദുന്നാസര്‍ അധ്യക്ഷയായി. കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്തു.
വനിതാ വിങ് അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ മൈമൂന സൈനുദ്ദീന്‍ തങ്ങള്‍ ഫാത്തിമ മുസഫറിന് സ്നേഹോപഹാരം കൈമാറി. അഡൈ്വസറി ഭാരവാഹികളും സംസ്ഥാന,ജില്ലാ, മണ്ഡലം ഭാരവാഹികളും പങ്കെടുത്തു. കെഎംസിസി സംസ്ഥാന ട്രഷറര്‍ പിഎസ്എം ഹുസൈന്, വനിതാ വിങ് വൈസ് പ്രസിഡന്റ് ഡോ:നിഷാ ഫാത്തിമ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് മാജിദ നസീര്‍ ഖിറഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി സലീന കൂളത്ത് സ്വാഗതവും ട്രഷറര്‍ സമീറ അന്‍വര്‍ നന്ദിയും പറഞ്ഞു. വനിത വിങ് ഭാരവാഹികളായ ബസ്മ സത്താര്‍,ഡോ.ബുഷ്റ അന്‍വര്‍,റുമീന ഷമീര്‍,ഡോ.നിസ്രീന് മൊയ്തീന്,താഹിറ മഹ്റൂഫ് നേതൃത്വം നല്കി.