
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ഡയരക്ടര്‍ ജനറലായി ഫൈസല്‍ സഈദ് അല്‍ മെഹേരിക്ക് സ്ഥാനക്കയറ്റം നല്‍കിയതായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിറക്കി. ഗവണ്മെന്റ്,സ്വകാര്യ സ്ഥാപനങ്ങളില്‍ മാനവ വിഭവശേഷി,പ്രതിഭ വികസനം,ദേശീയ തൊഴില്‍ ശക്തി ശാക്തീകരണം എന്നിവയില്‍ നേതൃസ്ഥാനങ്ങള്‍ വഹിച്ച ഫൈസല്‍ സഈദ് കാബിനറ്റ് കാര്യ മന്ത്രാലയത്തില്‍ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ഡയരക്ടറായും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഹ്യൂമന്‍ റിസോഴ്സസ് ഡയരക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.