കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി : യുഎഇയില് അതിശൈത്യ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. അടുത്ത ആഴ്ച മുതല് തണുപ്പ് വര്ധിക്കും. താപനില 12 ഡിഗ്രി വരെ കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ധര് പറയുന്നത്. ഡിസംബര് 22നാണ് യുഎഇയില് ഔദ്യോഗികമായി ശൈത്യകാലം ആരംഭിക്കുന്നത്. ജനുവരി 16 മുതല് 18 വരെയുള്ള മൂന്ന് ദിവസങ്ങളില് അതികഠിന തണുപ്പനുഭവപ്പെടും. 30 വര്ഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളായിരിക്കും ഇത്. അതുകൊണ്ട് തന്നെ ശക്തമായ ജാഗ്രത വേണം. അടുത്ത ദിവസങ്ങളില് അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. അല്ഐനിലും റാസല്ഖൈമയിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര് അറിയിച്ചു.