27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : നാട്ടില്‍ ഏത് തിരഞ്ഞെടുപ്പ് വന്നാലും അതിന്റെ വീറും വാശിയും ഒട്ടും ചോരാതെ ഏറ്റെടുക്കുന്നവരാണ് പ്രവാസികള്‍. ഇത്തവണ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും സ്ഥിതിവ്യത്യസ്തമല്ല. ഇതിനോടകംതന്നെ പല പ്രവാസി സംഘടനകളും പ്രവാസലോകത്ത് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണ പ്രവര്‍ത്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കെഎംസിസിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തങ്ങളാണ് നടന്നുവരുന്നത്. തങ്ങളുടെ വീട്ടിലെ വോട്ടുകള്‍ ഉറപ്പിക്കുന്നതിനോടൊപ്പം സോഷ്യല്‍ മീഡിയ പ്രചാരണ കാമ്പയിനും ഏറ്റെടുത്തിരിക്കുകയാണ് കെഎംസിസി പ്രവര്‍ത്തകര്‍. അബുദാബി പാലക്കാട് ജില്ലാ കെഎംസിസിയുടെ നേതൃത്വത്തില്‍ സംസ്ഥാന,ജില്ലാ, നിയോജക മണ്ഡലം,മുനിസിപ്പല്‍,പഞ്ചായത്ത് കെഎംസിസി നേതാക്കളും,ഭാരവാഹികളും അണിനിരന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിനായി പോസ്റ്റര്‍ പ്രചാരണ കാമ്പയിന് ആരംഭിച്ചു. വരും ദിവസങ്ങളിലും വിവിധ ഘടകങ്ങളുടെ കീഴില്‍ വയനാട്, ചേലക്കര മണ്ഡലങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള തയാറെടുപ്പിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.