
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: രണ്ട് പതിറ്റാണ്ടുകളായി റാസല്‍ഖൈമയില്‍ ക്ലീനിംഗ് കമ്പനി നടത്തിയിരുന്ന മുവാറ്റുപുഴ സ്വദേശി അബുദാബിയില്‍ നിര്യാതനായി. മുവാറ്റുപുഴ പെരുമുറ്റത്ത് വേലക്കോട്ട് അലിയാര് എന്ന ഉബൈസ് (60) ആണ് മരിച്ചത്. ഹൃദയസംബന്ധമായ ചികിത്സക്ക് ശേഷം അബുദാബിയില്‍ മക്കള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. നാട്ടിലെ ചികിത്സക്ക് ശേഷം രണ്ട് മാസം മുമ്പാണ് അബുദാബിയില്‍ എത്തിയത്. മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: അസീന, മക്കള്‍: ഹിസ്ന, ഹംന, ഹംസ (ദുബൈ). മരുമക്കള്‍: ഷഫീഖ് (അബുദാബി), ആരിഫ് (അബുദാബി).