
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
കുവൈത്ത് സിറ്റി : കുവൈത്തില്‍ നടക്കുന്ന 26ാമത് ഗള്‍ഫ് കപ്പിന് വര്‍ണാഭമായ പരിപാടികളോടെ ഔദ്യോഗിക തുടക്കം. ആവേശം വാനോളമുയര്‍ത്തി ജാബര്‍ അല്‍ അഹ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഉദ്ഘാടനം ചെയ്തു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ,ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കുവൈത്തിന്റെ സാംസ്കാരിക പൈതൃകം എടുത്ത് കാണിക്കുന്ന പരിപാടികളോടെയാണ് ഗള്‍ഫ് കപ്പിന് തുടക്കം കുറിച്ചത്.
ഉദ്ഘാടന മത്സരത്തില്‍ കുവൈത്ത് ഒമാനെയാണ് നേരിട്ടത്. മത്സരം സമനിലയില്‍ കലാശിച്ചു. ഖത്തറും യുഎഇയും തമ്മില്‍ നടന്ന രണ്ടാം മത്സരവും സമനിലയായിരുന്നു ഫലം. രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകള്‍ അറബ് കപ്പിനു വേണ്ടി മാറ്റുരക്കുന്നു. കുവൈത്ത്,ഒമാന്‍,യുഎഇ,ഖത്തര്‍ ടീമുകള്‍ ഗ്രൂപ്പ് എയിലും സഊദി,ബഹ്റൈന്‍,ഇറാഖ്,യമന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലും അണിനിരക്കുന്നു. ജനുവരി മൂന്നിനാണ് ഗള്‍ഫ് കപ്പ് ഫൈനല്‍.