ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
കുവൈത്ത് സിറ്റി : ഐഎസ് ബന്ധം ചുമത്തി വിചാരണയില്‍ കഴിയുന്ന അറബ് വംശജനായ യൂറോപ്യന്‍ സ്വദേശിക്ക് കുവൈത്ത് ക്രിമിനല്‍ കോടതി പത്തു വര്‍ഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. നിരോധിത ഭീകര സംഘടനയായ ഐഎസില്‍ ചേരാനും അതിന്റെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ആളുകളെ പ്രേരിപ്പിച്ചുവെന്നതാണ് കുറ്റം. ടെലഗ്രാം,ടിക് ടോക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിച്ച് സുരക്ഷാ നിയമം ലംഘിച്ചതിന് പ്രഥമ ദൃഷ്ട്യാ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ ‘അബു ഇദ്രീസ്’ എന്ന അപരനാമത്തിലാണ് ഇയാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചത്. ഈ വീഡിയോകളില്‍ അറബ്,ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളെ അധിക്ഷേപിക്കുന്ന പ്രകോപനപരമായ ഉള്ളടക്കം കോടതിക്ക് ബോധ്യപ്പെട്ടു. കുവൈത്തിന്റെ സഖ്യകക്ഷികളുമായുള്ള രാഷ്ട്രീയ ബന്ധത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്ന് കോടതി കണ്ടെത്തി. രാജ്യത്തിന്റെ അടിസ്ഥാന സംവിധാനങ്ങളെ അസ്ഥിരപ്പെടുത്താനും സമാധാനം തകര്‍ക്കാനുമാണ് ഇത്തരം നടപടികള്‍ ലക്ഷ്യമിടുന്നത് കോടതി നിരീക്ഷിച്ചു.
ദേശീയ സുരക്ഷയെ തകര്‍ക്കുന്നതോ സൗഹൃദ രാജ്യങ്ങളുമായുള്ള രാഷ്ട്രീയ ബന്ധത്തെ അപകടപ്പെടുത്തുന്നതോ ആയ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള പോസ്റ്റുകളെ കുവൈത്ത് കര്‍ശനമായി നേരിടുമെന്ന് വിധി സൂചിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തീവ്രവാദ പ്രചരണവും വ്യക്തി വിരോധം തീര്‍ക്കുന്നതും കുവൈത്തില്‍ ഗൗരവമായ കുറ്റമാണ്.