
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
റാസല്‍ഖൈമ : ഗ്രീസ് ആസ്ഥാനമായുള്ള യൂറോപ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കി മലയാളി യുവാവ്. റാസല്‍ഖൈമയില്‍ പ്രവാസിയായ കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി ടി.പി അബ്ദുല്‍സലാമിന്റെയും സഫിയ്യയുടെയും മകനായ ഷിഹാദ് അബ്ദുസലാമിനാണ് ഈ അപൂര്‍വ്വ അവസരം ലഭിച്ചിരിക്കുന്നത്. റാസല്‍ഖൈമ കെഎംസിസി ഉപേദശകസമിതി അംഗവും ഗള്‍ഫ് ഹൈപ്പര്‍മാര്‍ക്കറ്റ് എം.ഡിയുമാണ് അബ്ദുല്‍സലാം. ഫുജൈറ ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും ഹെലികോപ്റ്റര്‍ വ്യാമയാനരംഗത്ത് പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയതിനുശേഷം വ്യമയാനരംഗത്തെ ഉപരിപഠനത്തിനായി ഗ്രീസില്‍ എത്തിയ ഷിഹാദ് അബ്ദുല്‍സലാം സിവില്‍ ഏവിയേഷന്‍സ് ലൈസന്‍സും കരസ്ഥമാക്കുകയായിരുന്നു. ഷംറീന്‍ സയീദ് സഹധര്‍മ്മിണിയാണ്. കെഎംസിസി കലാ വിഭാഗം അംഗങ്ങളായ ഫാത്തിമ ഷമ്മ, മുഹമ്മദ് ഷെസിന്, മുഹമ്മദ് ഷിബിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
യൂറോപ്യന്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ച
ശിഹാദിനെ കെഎംസിസി ആദരിച്ചു
റാസല്‍ഖൈമ: കെഎംസിസി കുടുംബത്തിലെ പൈലറ്റിന് റാസല്‍ഖൈമയുടെ ആദരം. പൈലറ്റ് ആയി ലൈസന്‍സ് ലഭിച്ച കെഎംസിസി കുടുംബാംഗവും സംഘടനാരംഗത്ത് നിറ സാന്നിധ്യവുമായ ശിഹാദ് അബ്ദുല്‍സലാമിനെ റാസല്‍ഖൈമ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിനന്ദിക്കുകയും മൊമെന്റോ നല്‍കുകയും ചെയ്തു. ഗ്രീസ് ആസ്ഥാനമായുള്ള യൂറോപ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സിപിഎല്‍ ലൈസന്‍സ് ആണ് ഷിഹാദ് അബ്ദുല്‍സലാം കരസ്ഥമാക്കിയിട്ടുള്ളത്. റാസല്‍ ഖൈമ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ വച്ച് മൊമെന്റോ നല്കി ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് റസാഖ് ചെനക്കല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് റാഷിദ് തങ്ങള്‍, ട്രഷറര്‍ താജുദ്ദീന് മര്‍ഹബ, സംസ്ഥാന നേതാക്കളായ നാസര്‍ പൊന്മുണ്ടം, അസീസ് പേരോട്, വെട്ടം അബ്ദുല്‍ കരീം, അസീസ് കൂടല്ലൂര്‍, ഹസൈനാര്‍ കോഴിച്ചെന, നിയാസ് വടകര, ഉപദേശക സമിതി അംഗങ്ങളായ സി വി അബ്ദുല്‍ റഹിമാന്‍, ടി എം ബഷീര്‍ കുഞ്ഞു, അബ്ദുള്ളക്കുട്ടി മൗലവി പള്ളിക്കര, കോഴിക്കോട് ജില്ലാ നേതാക്കളായ, ഇഖ്ബാല്‍ കുറ്റിച്ചിറ, നൗഷാദ്, നിസാര്‍ രാമനാട്ടുകര, ഷൗക്കത്തലി കായത്തൊടി, കാദര്‍കുട്ടി നടുവണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി, റാസല്‍ഖൈമ കെഎംസിസി ഉപദേശക സമിതി അംഗവും ഗള്‍ഫ് ഹൈപ്പര്‍ മാര്‍ക്കറ്റ് എംഡിയുമായ ടിപി അബ്ദുല്‍ സലാമിന്റെയും സ്റ്റേറ്റ് വനിതാ വിങ്ങ് ട്രഷറര്‍ സഫിയ സലാമിന്റെയും മകനാണ് ഷിഹാദ്.