കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഗെല്‍സന്‍കിര്‍ഷന്‍ (ജര്‍മനി): സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തില്‍ ഇറ്റലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് യൂറോ കപ്പില്‍ സ്പെയിന് പ്രീക്വാര്‍ട്ടറില്‍ കടന്നു. ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായാണ് സ്പെയിന് ഒരുപടികൂടി കയറിയത്. 55ാം മിനിറ്റില്‍ റിക്കാര്‍ഡോ കാലഫിയോരിയുടെ സെല്‍ഫ് ഗോളാണ് ഇറ്റലിയെ ചതിച്ചത്. സ്പാനിഷ് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇറ്റലി നന്നായി വിയര്‍ക്കുന്നതാണ് മത്സരത്തിലുടനീളം കണ്ടത്. ഗോള്‍കീപ്പര്‍ ഡൊണ്ണരുമയുടെ മികവും സ്പെയിനിന്റെ നിര്‍ഭാഗ്യവും കൊണ്ടുമാത്രമാണ് തോല്‍വിയുടെ ഭാരം കുറഞ്ഞത്. രണ്ടു കളികളില്‍ നിന്ന് ആറു പോയന്റോടെയാണ് സ്പെയ്നിന്റെ നോക്കൗട്ട് പ്രവേശനം. ചൊവ്വാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ അല്‍ബേനിയയാണ് സ്പാനിഷ് ടീമിന്റെ എതിരാളികള്‍.
ചിത്രം അടിക്കുറിപ്പ്:
യൂറോ കപ്പില്‍ ഇറ്റലിയുടെ വലയില്‍ ഗോള്‍ വീണപ്പോള്‍ ആഘോഷിക്കുന്ന സ്പെയിന് താരങ്ങളായ ലാമിനെ യാമല്‍,അല്‍വാരോ മൊറാട്ട, പെഡ്രി എന്നിവര്‍. സെല്‍ഫ് ഗോളടിച്ച് നിരാശയോടെ നിലത്തു കിടക്കുന്ന റിക്കാര്‍ഡോ കാലഫിയോരിയെയും കാണാം