കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
യുറോ കപ്പിലെ ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തുള്ള ഫ്രാന്‍സിനെ വരിഞ്ഞുമുറുക്കി നെതര്‍ലന്റ്സ്. ഇന്നലെ നടന്ന ത്രില്ലിങ് പോരാട്ടത്തില്‍ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയാണ് നെതര്‍ലന്റ് ഫ്രാന്‍സിന് സുല്ലിട്ടത്. നെതര്‍ലന്റിന്റെ സാവി സൈമണ്‍സ് നേടിയ ഗോള്‍ വാര് നിഷേധിച്ചില്ലായിരുന്നുവെങ്കില് അവര്‍ക്ക് ചിരിച്ചു മടങ്ങാമായിരുന്നു. ഗോള്‍ പിറക്കാത്ത ആദ്യ പകുതിക്കു ശേഷം 69ാം മിനിറ്റിലാണ് ഫ്രാന്‍സിനെ ഞെട്ടിച്ച് സാവി സൈമണ്‍സ് വലകുലുക്കിയത്. എന്നാല്‍ ലൈന്‍ റഫറി ഓഫ്ലൈന് വിളിക്കുകയായിരുന്നു. മിനിറ്റുകള്‍ നീണ്ട പരിശോധനക്കൊടുവില്‍ ഗോള്‍ നിഷേധിച്ചതായി വാര് വിധിയെഴുതി.
ഇന്നലെ ഇരു ടീമുകളും മത്സരിച്ചത് എങ്ങനെ ഗോളടിക്കാതിരിക്കാം എന്ന കാര്യത്തിലായിരുന്നു. മത്സരത്തിലുടനീളം ഗോളടിക്കാനുള്ള സുവര്ണാവസരങ്ങള് രണ്ടു ടീമുകളും കളഞ്ഞുകുളിക്കുകയായിരുന്നു. ഫ്രഞ്ച് ക്യാപ്റ്റന്‍ ഗ്രീസ്മാന് രണ്ട് ഗോളവസരങ്ങളാണ് തുലച്ചത്. ഇത്തവണ യൂറോയിലെ ആദ്യ ഗോള്‍രഹിത മത്സരമാണിത്. ഇരു ടീമുകളും കഴിഞ്ഞ പത്തു തവണ ഏറ്റുമുട്ടിയതില്‍ ഇതാദ്യമായാണ് ആദ്യ പകുതി ഗോള്‍രഹിതമാകുന്നത്. സമനിലയോടെ രണ്ട് കളികളില്‍ നിന്ന് നാല് പോയന്റുമായി ഫ്രാന്‍സാണ് ഒന്നാം സ്ഥാനത്ത്. നാലു പോയന്റുമായി നെതര്‍ലന്റ്സ് രണ്ടാമതുണ്ട്. ഇതോടെ പ്രീ ക്വാര്‍ട്ടറിലെത്തുന്ന ടീമുകളെ തീരുമാനിക്കാന്‍ ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ നിര്‍ണായകമായി.