
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി : യുഎഇ ദേശീയ എയര്‍ലൈനായ ഇത്തിഹാദ് എയര്‍വേയ്സിന്റെ പ്രതിവാര സര്‍വ്വീസ് 1732 ആയിഉയര്ന്നു. അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പുതിയ ടെര്‍മിനല്‍ ഉല്‍ഘാട നം ചെയ്യുമ്പോള്‍ 1336 സര്‍വ്വീസുകളാണ് ഇത്തിഹാദ് എയര്‍വേയ്സ് നടത്തിയിരുന്നത്. എന്നാല്‍ ടെര്‍മിന ല്‍ എ ഉല്‍ഘാടനം ചെയ്തു ഒരുവര്‍ഷം പിന്നിടുമ്പോള്‍ ഇത്തിഹാദ് സര്‍വ്വീസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ എ യുടെ ശ്രദ്ധേയമായ വളര്‍ച്ചയുടെയും നേട്ടത്തിന്റെയും ഒരു വര്‍ഷമാണ് കഴിഞ്ഞ ദിവസം കടന്നുപോയത്. 2023 നവംബറില്‍ പുതിയ ടെര്‍മിനലിലേക്കുള്ള പൂര്‍ണ്ണമായ മാറ്റം മുതല്‍, എയര്‍ലൈന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ 1,336 പ്രതിവാര ഫ്ലൈറ്റുകളില്‍ നിന്ന് 1,732 ആയി വിപുലീകരിച്ചു, കൂടാതെ അബുദാബി യെ അതിന്റെ വിപുലമായ ശൃംഖലയിലൂടെ ലോകമെമ്പാടുമുള്ള 80 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുകയും ചെയ്തതായി ഇത്തിഹാദ് വ്യക്തമാക്കി.