
ഷാർജയിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 136 കിലോ മയക്കുമരുന്ന്
ന്യൂഡല്‍ഹി : ആരോഗ്യമേഖലയില്‍ സേവനം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുടെ പ്രയാസങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണമെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി പാര്‍ലമെന്റില്‍ പറഞ്ഞു.
ദിവസവും 24 മണിക്കൂര്‍ എന്ന നിലയില്‍ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. സേവന മികവുകള്‍ പരിഗണിച്ചുകൊണ്ട് അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ തയ്യാറാകണമെന്ന് പാര്‍ലമെന്റില്‍ ശൂന്യവേളയില്‍ വിഷയം ഉന്നയിച്ചുകൊണ്ട് സംസാരിച്ചു.
നാമമാത്രമായ വേതനമാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യകേന്ദ്രങ്ങളിലും പൊതുഇടങ്ങളിലും വീടുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഭൂരിഭാഗവും സ്ത്രീകള്‍ ഉള്‍പ്പെട്ട ആശാപ്രവര്‍ത്തകരെ സര്‍ക്കാര്‍ അര്‍ഹമായ വിധത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്നും ഇ.ടി. പാര്‍ലമെന്റില്‍ വ്യക്തമാക്കി.