
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
കൊച്ചി: ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് റെയിൽവേ പ്രഖ്യാപിച്ച എറണാകുളം – തിരുവനന്തപുരം സ്പെഷ്യല്‍ മെമു ട്രെയിനിൻ്റെ സർവീസ് ഇന്നുമുതൽ. ഡിസംബർ 30, 31, ജനുവരി 01 തീയതികളിലാണ് സ്പെഷ്യൽ ട്രെയിനിൻ്റെ സർവീസ്. ചരിത്രത്തിലാദ്യമായിട്ടാണ് ശിവഗിരി തീർഥാടനത്തിന് റെയില്‍വേ പ്രത്യേക ട്രെയിൻ അനുവദിക്കുന്നത്. രാവിലെ എറണാകുളത്ത് നിന്ന് ആരംഭിച്ച് ഉച്ചയോടെ കൊച്ചുവേളിയിലെത്തുന്ന ട്രെയിൻ, വൈകീട്ടോടെ എറണാകുളത്ത് തിരിച്ചെത്തുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
എറണാകുളം – കൊച്ചുവേളി അൺറിസർവ്ഡ് മെമു എക്സ്പ്രസിന് 12 സ്റ്റോപ്പുകളാണുള്ളത്. രാവിലെ 9:10നാണ് മെമു എറണാകുളം സൗത്തില്‍ നിന്നും യാത്ര ആരംഭിക്കുക. ഉച്ചയ്ക്ക് 12:11ന് വര്‍ക്കല ശിവഗിരിയില്‍ എത്തുന്ന ട്രെയിൻ അവിടെനിന്നും 12:45ന് കൊച്ചുവേളിയില്‍ എത്തിച്ചേരും. 12:55ന് കൊച്ചുവേളിയില്‍ നിന്ന് എറണാകുളത്തേക്ക് മടക്കയാത്ര ആരംഭിക്കും. ഉച്ചയ്ക്ക് 1:26നാണ് വര്‍ക്കല ശിവഗിരിയില്‍ എത്തുക. വൈകിട്ട് 4:35ന് എറണാകുളം സൗത്തില്‍ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ്.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും