
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: എരമംഗലം ഐഎന്‍സി പ്രവാസി ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ദുബൈ മാലിക് റെസ്റ്റാറന്റില്‍ നടത്തിയ യുഎഇ കുടുംബ സംഗമം രക്ഷാധികാരി ബക്കര്‍ കിളിയി ല്‍ ഉദ്ഘാടനം ചെയ്തു. വിവി റസാഖ് അധ്യക്ഷനായി. സിസി അലി സ്വാഗതവും ബഷീര്‍ അദ്ധക്ക നന്ദിയും പറഞ്ഞു. റിഷാദ് പല്ലൂരയില് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്‍കാസ് ഭാരവാഹികളായി തിരഞ്ഞെടുത്ത ബാബുരാജ് കാളിയത്തേല്‍,വി.വി റസാഖ്,ബഷീര്‍ അദ്ധക്ക,സാദിഖ്,ആയോധന കലക്ക് നല്കിയ സംഭാവനകള്‍ക്ക് മുഹമ്മദ് സലീം,റസാഖ് സികെ എന്നിവരെ ഐഎന്‍സി പ്രവാസി സ്നേഹോപഹാരം നല്കി ആദരിച്ചു. കിളിയില്‍ ഖമറു മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ലോഗോ പ്രകാശനം നസീര്‍ കാളമ്പറമ്പില്‍ നിര്‍വഹിച്ചു. ടിപി അശ്റഫ്,മനോജ്,മഹ്റൂഫ് കുവപ്പുള്ളി,ഷിനോദ്,ബിപി അശ്റഫ് പ്രസംഗിച്ചു. ജിഷാര്‍ കാണക്കോട്ട്,സലീഷ്,സജിത്ത്,ഷാഫി സിസി നേതൃത്വം നല്കി.