സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
വിവര്‍ത്തനം: മന്‍സൂര്‍ ഹുദവി കളനാട്
സത്യവിശ്വാസിയുടെ ഇസ്ലാമികത്തനിമയില്പ്പെട്ട നല്ലൊരു സ്വഭാവഗുണമാണ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്നത് (ഹദീസ്) ഹ്രസ്വവും സാരസമ്പൂര്‍ണവുമായ ഈ പ്രവാചക സാരോപദേശം സത്യവിശ്വാസത്തിന്റെയും സ്വഭാവ വൈശിഷ്ട്യത്തിന്റെയും ഉദാത്ത മാതൃക വാചാലമായി തന്നെ എട്ടു വാക്കുകളില്‍ സുവ്യക്തമാക്കുന്നുണ്ട്്. ഒരു സത്യവിശ്വാസിയുടെ വിജയവഴികള്‍ ഈ ഹദീസില്‍ അടങ്ങിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇസ്ലാമിന്റെ നാലിലൊന്നെന്ന് ഈ സ്വഭാവഗുണം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കാരണം ഒരാള്‍ അവന്റേതല്ലാതെ, അവന് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടുന്നത് പല പ്രശ്നങ്ങള്‍ക്കും തിന്മകള്ക്കും കാരണമാവും. അങ്ങനെ എത്രയെത്ര ബന്ധങ്ങളാണ് വഷളായിരിക്കുന്നത്. എത്രയെത്ര കാര്യങ്ങളാണ് പ്രശ്നകലുഷിതമായിരിക്കുന്നത്. പല തെറ്റുകുറ്റങ്ങളും അവകാശ ധ്വംസനങ്ങളും അതുവഴി നടന്നിട്ടുണ്ട്.
ആവശ്യമില്ലാത്ത കാര്യമെന്നാല്‍ ഐഹികമോ പാരത്രികമോ ആയ കാര്യങ്ങളില്‍ ആവശ്യമാവാത്തതും ദൈവതൃപ്തിക്ക് ഉപകരിക്കാത്തതുമായ വാക്കുകളും ഇടപെടലുകളുമാണ്.
ഒരാള്‍ തന്റെ പരിധിയില്‍പെടാത്ത സ്വകാര്യങ്ങളെ ഉപേക്ഷിക്കലും തിരിഞ്ഞുകളയലും അപരരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കലും നല്ലൊരു സ്വഭാവമൂല്യമാണ്. സത്യവിശ്വാസത്തിന്റെ ബലവും ഹൃദയത്തിന്റെ ശുദ്ധിയും ബുദ്ധിയുടെ യുക്തിഭദ്രതയും പ്രകടമാക്കുന്ന സല്സ്വഭാവമാണത്. ഒരിക്കല്‍ ലുഖ്മാനുല്‍ ഹകീ (റ)മിനോട് എന്താണ് താങ്കളുടെ യുക്തി എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിച്ചറിയുകയില്ല, എന്നെ ബാധിക്കാത്ത കാര്യങ്ങളില്‍ ഇടപെടലുമില്ല. മറ്റൊരിക്കല്‍ അദ്ദേഹത്തോട് ഒരാ ള്‍ ചോദിക്കുകയുണ്ടായി: എങ്ങനെയാണ് താങ്കള്‍ ഇത്രയും വലിയ സ്ഥാനത്തെത്തിയത്? അദ്ദേഹം വിവരിച്ചു: വാക്കിലെ സത്യസന്ധത,സൂക്ഷിപ്പുബാധത്യാ നിര്‍വഹണം, ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുക എന്നിവയിലൂടെയാണ്. നാം നമ്മുക്ക് ഉപകാരമുണ്ടാക്കുന്ന കാര്യങ്ങളില്‍ മുഴുകണം. ഉപകരിക്കുന്ന കാര്യങ്ങളില്‍ ആവേശം കാട്ടണമെന്നാണല്ലൊ പ്രവചാക വചനം. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക വഴി നമുക്ക് അന്യരുടെ സ്വകാര്യങ്ങളിലും ജീവിത രഹസ്യങ്ങളിലും എത്തിനോക്കാതിരിക്കാനാവും. നേരെമറിച്ച് എല്ലാത്തിലും ഇടപെട്ട് മറ്റുള്ളവരുടെ എല്ലാ അവസ്ഥാവിശേഷങ്ങളും വരുമാനവും മറ്റു രഹസ്യങ്ങളും എവിടെന്ന് വന്നു എവിടേക്ക് പോവുന്നു എന്നിങ്ങനെ കുത്തികുത്തി ചോദിക്കുന്നത് ഏവരും വെറുക്കുകയും ദൈവകോപത്തിന് കാരണമാവുകയും ചെയ്യുന്ന വളരെ മോശമായ സ്വഭാവമാണ്.
നബി (സ്വ) പറയുന്നു: അല്ലാഹു നിങ്ങളില്‍ മൂന്നു കാര്യങ്ങള്‍ വെറുത്തിട്ടുണ്ട്: അവിടെയും ഇവിടെയുമെല്ലാം കണ്ടതും കേട്ടതുമെല്ലാം പറയല്‍, കുറേ ചോദ്യങ്ങള്‍ ചോദിക്കല്‍, ധനം പാഴാക്കല്‍ എന്നിവയാണവ (ഹദീസ് ബുഖാരി,മുസ്്ലിം). ഈ ദുസ്വഭാവത്തെ നിസാരവല്‍ക്കരിക്കുന്നത് വന്‍ അപകടം വരുത്തും. ഒരിക്കല്‍ സ്വഹാബികളിലൊരാള്‍ മരണപ്പെടുകയുണ്ടായി. അവര്‍ അദ്ദേഹത്തിന് സ്വര്‍ഗപ്രവേശം ആശംസിച്ചു. അപ്പോള്‍ നബി (സ്വ) അവരോടായി പറഞ്ഞു: നിങ്ങള്ക്കെന്തറിഞ്ഞു, അയാള്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ട് സംസാരിച്ചിട്ടുണ്ടെങ്കിലോ (ഹദീസ്). ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് അവശ്യവും അത്യാവശ്യവുമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് ഭംഗം വരുത്തും. സമയനഷ്ടം വരുത്തും. ചിലപ്പോള്‍ ആയുസ്സ് വൃഥാവില്‍ ആക്കിയേക്കാം. ശ്രദ്ധതെറ്റിച്ച് ലക്ഷ്യപ്രാപ്തി തന്നെ ഇല്ലാത്താക്കിയേക്കാം. സ്ഥാനവും മാനവുമെല്ലാം നശിപ്പിച്ചേക്കാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് വഴി തൃപ്തികരമല്ലാത്തത് കേള്‍ക്കാനും ഇടയാക്കും. നാവിനെ പിടിച്ചുവെക്കണമെന്ന മറ്റൊരു ഹദീസുമുണ്ട്്. അതായത് നാം നമ്മുടെ നാവിന്റെ നിയന്ത്രണം ഏറ്റെടുക്കണം. ആവശ്യമില്ലാത്തതും ഉപകാരമില്ലാത്തതും സംസാരിക്കരുത്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടരുത്. നന്മകള് പറഞ്ഞ് നാവിനെ മുതലാക്കണം. അല്ലെങ്കില്‍ നിശബ്ദത പാലിക്കണം. അതാണ് രക്ഷാമാര്‍ഗം. അറിവില്ലാത്ത കാര്യത്തിലും ഇടപെടരുത്. സ്വന്തം കാര്യം നോക്കുക. സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളില്‍ ജാഗ്രത പാലിക്കുക. കിട്ടിയതെല്ലാം പങ്കുവെക്കരുത്. നല്ലതും ചീത്തയും, യഥാര്‍ത്ഥവും വ്യാജനും, സത്യവും അസത്യവും തിരിച്ചറിയുക.
കേട്ടതെല്ലാം പറയാതിരിക്കുക. മക്കളെയും വീട്ടുകാരെയും അക്കാര്യത്തില്‍ ബോധവാന്മാരാക്കുക. കേട്ടതെല്ലാം പറയുന്നത് തന്നെ ഒരുത്തനെ വന്പാപിയാക്കാന് മതിയെന്നാണ് നബി (സ്വ) മുന്നറിയിപ്പു നല്‍കിയിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 4992).