ഷാര്‍ജയില്‍ പൊലീസ്,സുരക്ഷാ പുഃനസംഘടനക്ക് ഉത്തരവ്
‘ഒരു വട്ടം കൂടി ഓര്‍മകള്‍ പെയ്യുമ്പോള്‍’ എന്ന ശീര്‍ഷകത്തില്‍ വളാഞ്ചേരി എംഇഎസ് കെവിഎം കോളജ് യുഎഇ അലുംനി കൂട്ടായ്മ ‘മെസ്കാഫ്’ ദുബൈ ജദ്ദാഫില്‍ വാര്‍ഷിക സമാഗമം സംഘടിപ്പിച്ചു. എഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സീനിയര്‍ അംഗം അബ്ദുല്‍ റഷീദ് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ക്കായി നടത്തിയ കളറിങ് മത്സരത്തില്‍ ഹയ സഫ്രീന്‍,ഭദ്ര അനൂപ്,അയ്ന ഫാത്തിമ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടി. അനസ് ബേക്കര്‍,ശരത് ഉസ്ത്ര,ഷംനാസ്,ബിജേഷ് ശങ്കര്‍ എന്നിവര്‍ നയിച്ച സംഗീത സദസും നടന്നു. മെസ്കാഫ് പ്രസിഡന്റ് അനീസ് മുഹമ്മദ് അധ്യക്ഷനായി. സവാഫ് കെകെ,ജംഷീദ്,സാബിക്, ഷഹല,ഷൈമ,മുഹമ്മദ് സകീര്‍,ഷിനു സോപാനം, ബഷീര്‍ നിയാസ്,മുഹമ്മദ് അസ്ഹറുദ്ദീന്,ജമാലുദ്ദീന്‍ വെള്ളാഞ്ചേരി,സിപി മുഹമ്മദ് റാഫി പങ്കെടുത്തു.