
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
അബുദാബി: യുഎഇയില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും ഏറ്റവും വിലപ്പെട്ട രേഖ ഏതാണെന്ന് ചോദിച്ചാല്‍, നിസംശയം പറയാം അത് എമിറേറ്റ്സ് ഐഡിയാണെന്ന്. യുഎഇയില്‍ ബാങ്ക് പണമിടപാടുകള്‍ക്ക് ഉള്‍പ്പെടെ എല്ലാതരം സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും എമിറേറ്റ്സ് ഐഡി ലിങ്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ സമയങ്ങളിലും ഈ വിലപ്പെട്ട രേഖ നമ്മള് കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ ഐഡിയോ, അല്ലെങ്കില്‍ ഐഡി സൂക്ഷിച്ചിരിക്കുന്ന വാലറ്റോ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഐഡി നഷ്ടപ്പെട്ടവര്‍ അത് വീണ്ടെടുക്കാന്‍ നെട്ടോട്ടമോടുന്നതും പലപ്പോഴും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ഇനി ഇത്തരം ആശങ്കയുടെ ആവശ്യമൊന്നുമില്ല, യുഎഇ പൂര്‍ണമായും ഡിജിറ്റല്‍ ഐഡി സംവിധാനത്തിലേക്ക് മാറുകയാണ്. എഐ ഉപയോഗിച്ച് നൂതന ബയോമെട്രിക് തിരിച്ചറിയാല്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ ഐഡിയിലൂടെ കൂടുതല്‍ സുരക്ഷയും കൃത്യതയും ഉറപ്പു വരുത്തും. ഇത് മാത്രമല്ല, സാധാരണഗതിയില്‍ എമിറേറ്റ്സ് ഐഡി സോഫ്റ്റ് കോപ്പി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം ദുരുപയോഗങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് പുതിയ സംവിധാനം എന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ പ്രമുഖ ഡിജിറ്റല്‍ സ്ഥാപനവുമായി സഹകരിച്ചാണ് ഈ സേവനം ഉറപ്പാക്കുന്നത്. അടുത്ത വര്‍ഷത്തോടെ പദ്ധതി പ്രാബല്യത്തില്‍ വരും. പുതിയ സംവിധാനം പരീക്ഷിച്ച് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, ബാങ്കിംഗ്, ടെലികമ്മ്യൂണിക്കേഷന്‍സ്, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷൂറന്‍സ് തുടങ്ങിയ പ്രധാന മേഖലകളിലാണ് പദ്ധതി നടപ്പാക്കുക. പിന്നീട് മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും. ഈ പുതിയ സംവിധാനത്തെക്കുറിച്ച് ധാരാളം സംശയങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടാകും. അതിനായി ബോധവത്കരണം നടത്തുകയും ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങളും പരിഹാരങ്ങളും ക്ഷണിക്കുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.