
ആദ്യ ഔദ്യോഗിക സന്ദര്‍ശനം: ശൈഖ് ഹംദാന്‍ ഇന്നും നാളെയും ഇന്ത്യയില്‍
ദുബൈ : ദുബൈയുടെ അഭിമാനമായ, ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്ന എമിറേറ്റ്സിന് ആദ്യത്തെ എയര്‍ബസ് എ350 വിമാനം ഒക്ടോബറില്‍ ലഭിക്കും. മൊത്തം 5 എയര്‍ബസ് വിമാനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ എയര്‍ലൈനിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയര്‍ലൈന്‍ ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപ്പറേഷന്‍സ് ഓഫീസറുമായ അഡെല്‍ അല്റെദ പറഞ്ഞു. ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ 5 എയര്‍ബസ് വിമാനങ്ങള്‍ ലഭിക്കുമെന്നും അതേസമയം ബോയിംഗ് വിമാനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിമാന വിതരണത്തിലെ കാലതാമസം കാരണം നിലവിലുള്ള ചില വിമാനങ്ങളുടെ സര്‍വീസ് നീട്ടേണ്ടിവന്നതായും അദ്ദേഹം സൂചിപ്പിച്ചു. കമ്പനിയുടെ എയര്‍ക്രാഫ്റ്റ് നവീകരണ പരിപാടിയെക്കുറിച്ചും നവീകരണത്തിനായി ലക്ഷ്യമിടുന്ന വിമാനങ്ങളുടെ എണ്ണത്തില്‍ 3 ബില്യണ്‍ ഡോളറിലധികം ചെലവ് വരുന്ന പദ്ധതിയെക്കുറിച്ചും പറഞ്ഞു. വിമാന നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പല കമ്പനികളും കോവിഡ് ഉല്‍പ്പാദനം കുറച്ചിരുന്നു, മാത്രമല്ല തൊഴിലാളികളുടെ എണ്ണത്തിലും കുറവരുത്തി. പക്ഷെ കോവിഡിന് ശേഷം വിമാന യാത്രയ്ക്കുള്ള ആവശ്യം വളരെ ഉയര്‍ന്നു.