
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അഹമ്മദാബാദിലേക്ക് EK538, EK539 എന്നീ വിമാനങ്ങള്‍ സര്‍വീസ് നടത്തും.
ദുബൈ: എമിറേറ്റ്സിന്റെ ഏറ്റവും പുതിയ എയര്‍ബസ് മുംബയിലേക്കും അഹമ്മദാബാദിലേക്കും സര്‍വീസ് നടത്തും. ഇന്ത്യയിലെ ഈ നഗരങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ജനുവരി 26 മുതല്‍ എമിറേറ്റ്സിന്റെ പുത്തന്‍ A350 വിമാനത്തില്‍ സഞ്ചരിക്കാനും പുതിയ സംവിധാനങ്ങള്‍ അനുഭവിക്കാനും അവസരം ലഭിക്കും. ഇത് കൂടാതെ എയര്‍ബസ് A350 ഇപ്പോള്‍ ദുബൈയില്‍ നിന്നും എഡിന്‍ബര്‍ഗ്, കുവൈത്ത്, ബഹ്റൈന്‍ എന്നിവയുള്‍പ്പെടെ അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. എമിറേറ്റ്സിന്റെ ഏറ്റവും പുതിയ ഇന്റീരിയറുകള്‍ ഉള്‍ക്കൊള്ളുന്ന ഈ വിമാനത്തില്‍ അസാധാരണമായ സുഖസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട് സാങ്കേതികവിദ്യകളും ചില അടുത്ത തലമുറ ഓണ്‍ബോര്‍ഡ് ഉല്‍പ്പന്നങ്ങളും സജ്ജീകരിച്ചിരിക്കുന്നു.
മുംബൈയിലേക്ക് EK502, EK503 പ്രതിദിന വിമാനങ്ങള്‍ സര്‍വീസ് നടത്തും. EK502 ദുബൈയില്‍ നിന്ന് ഉച്ചയ്ക്ക് 1.15 ന് പുറപ്പെട്ട് വൈകുന്നേരം 5.50 ന് മുംബൈയില്‍ എത്തിച്ചേരുന്നു. മടക്ക വിമാനമായ EK503, മുംബൈയില്‍ നിന്ന് വൈകുന്നേരം 7.20 ന് പുറപ്പെട്ട് രാത്രി 9.05 ന് ദുബൈയില്‍ എത്തിച്ചേരുന്നു.
അഹമ്മദാബാദിലേക്ക് EK538, EK539 എന്നീ വിമാനങ്ങള്‍ സര്‍വീസ് നടത്തും. EK538 ദുബൈയില്‍ നിന്ന് രാത്രി 10.50 ന് പുറപ്പെട്ട് പുലര്‍ച്ചെ 2.55 ന് അഹമ്മദാബാദില്‍ എത്തിച്ചേരുന്നു. EK539 അഹമ്മദാബാദില്‍ നിന്ന് പുലര്‍ച്ചെ 4.25 ന് പുറപ്പെട്ട് രാവിലെ 6.15 ന് ദുബൈയില്‍ തിരിച്ചെത്തുന്നു.
A350 യാത്രകള്‍ക്ക് പുറമേ, എയര്‍ലൈന്‍ നിലവില്‍ മുംബൈയിലേക്കും ബാംഗ്ലൂരിലേക്കും അതിന്റെ മുന്‍നിര A380 വിമാനങ്ങള്‍ ദിവസേന സര്‍വീസുകള്‍ നടത്തുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഇക്കണോമി ഉള്‍പ്പെടെ നാല് ക്യാബിന് ക്ലാസുകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ആഴ്ചയില്‍ 167 വിമാനങ്ങളുമായി എമിറേറ്റ്സ് ഇന്ത്യയില്‍ ഒമ്പത് പോയിന്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.