
പരിധി കവിഞ്ഞുള്ള മത്സ്യ ബന്ധനം ; 50,000 ദിര്‍ഹം പിഴ ചുമത്തി
ദുബൈ: വ്യാജ പരസ്യങ്ങളിലൂടെ ഓഫറുകള്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളില്‍ കുടുങ്ങരുതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ മുന്നറിയിപ്പ് നല്കി. ഓണ്‍ലൈനിലൂടെ അംഗത്വമെടുത്താല്‍ ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യാമെന്ന വാഗ്ദാനം നല്കുന്ന പരസ്യത്തിനെതിരെയാണ് മുന്നറിയിപ്പ്. 300 ഡോളര്‍ വാര്‍ഷിക അംഗത്വ ഫീസ് നല്കിയാല് ലോകത്തെവിടെയും 10 ഫസ്റ്റ് ക്ലാസ് വിമാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പരസ്യത്തിനെതിരെയാണ് കമ്പനി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന വഞ്ചനാപരമായ പരസ്യങ്ങളെക്കുറിച്ച് എമിറേറ്റ്സിന് അറിയാമെന്നും ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണെന്നും അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റ്സുമായി ഔദ്യോഗികമായി ആശയവിനിമയം നടത്തി പരിശോധിച്ചുറപ്പിച്ച ചാനലുകളിലൂടെ മാത്രം വിശ്വാസിക്കാവൂ. ഇപ്പോള്‍ എഐ ഉപയോഗിച്ച് ഇത്തരം വ്യാജ പരസ്യങ്ങളും മറ്റും നിര്‍മിക്കാന്‍ എളുപ്പമാണ്.
മികച്ച കമ്പനികളെയും ജനപ്രിയ ബ്രാന്റുകളെയുമാണ് പ്രധാനമായും തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. ഓണ്‍ലൈനിലൂടെ ഇത്തരം തട്ടിപ്പ് സൈറ്റുകളുമായി ബന്ധപ്പെട്ടാല്‍ തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പോലുള്ള സെന്‍സിറ്റീവ് വിവരങ്ങളിലേക്ക് ആക്സസ് നേടുന്നതിന് കഴിഞ്ഞേക്കാം. തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാനുള്ള ഒരു മാര്‍ഗം ഇമെയിലുകളിലും ഓണ്‍ലൈന്‍ പരസ്യങ്ങളിലുമുള്ള ലിങ്കുകളുടെയോ അറ്റാച്ചുമെന്റുകളുടെയോ ആധികാരികത പരിശോധിക്കുക എന്നതാണ്. ലിങ്കിന് മുകളില്‍ നിങ്ങളുടെ കഴ്സര്‍ ഹോവര്‍ ചെയ്തുകൊണ്ട് ഇത് ചെയ്യാന്‍ കഴിയും. എഐ പവേര്‍ഡ് ആക്രമണങ്ങള്‍ കൂടുതല്‍ മികച്ചതും കണ്ടെത്താന്‍ പ്രയാസകരവുമാണ്. ജീവനക്കാര്‍ അത്തരം ലിങ്കുകള്‍ ഉടന്‍ തന്നെ ഐടി അല്ലെങ്കില്‍ സുരക്ഷാ വകുപ്പിനെ അറിയിക്കണം. വ്യക്തികള്‍ക്ക്, കമ്പനിയുടെ നിയമസാധുത സ്ഥിരീകരിക്കുന്നതിന് ഔദ്യോഗിക ചാനലുകള്‍ വഴി നേരിട്ട് ഇമെയില്‍ ചെയ്യുകയോ സന്ദേശം അയയ്ക്കുകയോ ചെയ്യുന്നതാണ് നല്ലതെന്നും അധികൃതര്‍ വ്യക്തമാക്കി.