
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ : രണ്ടായിരത്തോളം ജീവനക്കാരുള്ള യുഎഇയിലും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ജീവനക്കാരുടെ ക്ലബ്ബായ എലൈറ്റ് ക്ലബ് ഏഴാം വാര്‍ഷികം ‘എലൈറ്റ് ഫെസ്റ്റ് 2024’ അജ്മാന് കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. ഓണം,പെരുന്നാള്‍,ക്രിസ്മസ്,ദീപാവലി എന്നീ ഉത്സവങ്ങള്‍ ഒരുമിച്ചുചേരുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ജീവനക്കാര്‍ അവതരിപ്പിച്ചത്.
വിവിധ സംസ്കാരങ്ങളുടെയും ആഘോഷങ്ങളുടെയും നിറവിലുള്ള ഈ പരിപാടിയില്‍ ചലച്ചിത്ര താരം ശ്വേതാ മേനോനും റാന്നി എംഎല്‍എ പ്രമോദ് നാരായണനും മുഖ്യാതിഥികളായി. എലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ ആര്.ഹരികുമാര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളും സംരംഭങ്ങളും വിശദീകരിച്ചു. ലോകത്തിലെ പല ഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ ജോലി ചെയ്യുന്നതിനാല്‍ സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി ഒരുക്കിയ ഓണസദ്യ ശ്രദ്ധേയമായി. പതിവുപോലെ തിരഞ്ഞെടുത്ത പത്ത് ജീവനക്കാരുടെ മാതാപിതാക്കളെ നാട്ടില്‍ നിന്ന് കൊണ്ടുവന്ന് ആദരിച്ചു. പൂക്കളമത്സരം,പായസ മത്സരം,ക്രിസ്മസ് കേക്ക് മത്സരം തുടങ്ങിയവ നടന്നു. ബിജു നാരായണനും സംഘവും അവതരിപ്പിച്ച സംഗീത നിശയും മേളയ്ക്ക് ആവേശം പകര്‍ന്നു.