മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്ന് ഫാക്ട്ചെക്കേഴ്സിനെ ഒഴിവാക്കാനൊരുങ്ങി മാതൃകമ്പനിയായ മെറ്റ. പകരം ‘എക്സി’ന്റെ മാതൃകയില്‍ ‘കമ്യൂണിറ്റി നോട്സ്’ ഉള്‍പ്പെടുത്തുമെന്ന് മെറ്റ അറിയിച്ചു. മെറ്റയിലെ ഫാക്ട്ചെക്കേഴ്സിന് രാഷ്ട്രീപക്ഷപാതിത്വമുണ്ടെന്ന് മെറ്റ സിഇഒയായ മാര്‍ക്ക് സക്കര്‍ബെര്‍ഗ് പറഞ്ഞു. സെന്‍സര്‍ഷിപ്പിന്റെ സ്വാധീനം ഒഴിവാക്കാനാണ് വസ്തുതാ പരിശോധകരെ നീക്കുന്നതെന്ന് സക്കര്‍ബര്‍ഗ് പ്രതികരിച്ചു.
യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് മെറ്റയുടെ പുതിയ തീരുമാനം. മെറ്റയുടെ ഫാക്ട്ചെക്കിംഗ് നയത്തെ ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വലതുപക്ഷ ശബ്ദങ്ങള്‍ക്ക് നേരെയുള്ള സെന്‍സര്‍ഷിപ്പെന്നാണ് ട്രംപ് ഈ നയത്തെ വിശേഷിപ്പിച്ചത്.
അതേസമയം മെറ്റയുടെ പുതിയ തീരുമാനത്തെ പിന്തുണച്ച് ട്രംപ് രംഗത്തെത്തി. വളരെ മികച്ച തീരുമാനമാണ് സക്കര്‍ബര്‍ഗ് കൈകൊണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സദുദ്ദേശത്തോടെയാണ് മെറ്റ സ്വതന്ത്ര ഫാക്ട്ചെക്കേഴ്സിനെ ആശ്രയിച്ചിരുന്നതെങ്കിലും പലപ്പോഴും അവ സെന്സറിംഗില് കലാശിച്ചുവെന്ന് റിപ്പബ്ലിക്കന്‍ നേതാവും മെറ്റയുടെ പുതിയ ഗ്ലോബല്‍ അഫയേഴ്സ് മേധാവിയുമായ ജോയല്‍ കപ്ലാന് പറഞ്ഞു.
എക്സ് മാതൃക
മെറ്റയുടെ നിലവിലെ ഫാക്ട്ചെക്ക് പ്രോഗ്രാം 2016ലാണ് ആവിഷ്കരിച്ചത്. തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ പോസ്റ്റുകള്‍ സ്വതന്ത്ര ഏജന്‍സികള്‍ പരിശോധിച്ച് സത്യാവസ്ഥ സ്ഥിരീകരിക്കുന്ന രീതിയിയായിരുന്നു ഫാക്ട്ചെക്കിംഗിലൂടെ മെറ്റ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സംവിധാനമാണ് മെറ്റ ഇപ്പോള്‍ ഒഴിവാക്കുന്നത്. പകരം ‘കമ്യൂണിറ്റി നോട്സ്’ ഉള്‍പ്പെടുത്തും. യുഎസിലാണ് ഈ മാറ്റം ആദ്യം പ്രാബല്യത്തില്‍ വരിക. യുകെയിലേയും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേയും ഫാക്ട്ചെക്കേഴ്സിനെ പെട്ടെന്ന് ഒഴിവാക്കില്ലെന്ന് മെറ്റ അറിയിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ മാതൃകയിലുള്ള കമ്യൂണിറ്റി നോട്സ് ആണ് മെറ്റയിലും പ്രാവര്‍ത്തികമാക്കുന്നത്. ഒരു പോസ്റ്റിന്റെ സത്യാവസ്ഥയെക്കുറിച്ച് മറ്റ് ഉപയോക്താക്കള്‍ വിളിച്ചുപറയുന്നതാണ് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിലെ കമ്യൂണിറ്റി നോട്സ്.
നിലപാട് മാറ്റം
യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നതിനോട് അനുബന്ധിച്ച് നിരവധി ടെക് കമ്പനികളും ട്രംപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നിരവധി പേര് ട്രംപിന് ആശംസകളുമായി എത്തി. സക്കര്‍ബര്‍ഗ് അടക്കമുള്ള പലരും ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൂടാതെ ട്രംപിന്റെ ഉദ്ഘാടന ഫണ്ടിലേക്ക് എട്ട് കോടിയോളം രൂപ മെറ്റ സംഭാവനമായി നല്‍കുകയും ചെയ്തു.
കൂടാതെ ട്രംപിന്റെ അടുത്ത അനുയായിയും അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് അധ്യക്ഷയുമായ ഡാന വൈറ്റിനെ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.