
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
എം. ജി. മോട്ടോഴ്സ് ഇന്ത്യന് നിരത്തുകളില് എത്തിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് മോഡലായ വിന്ഡ്സര് ഇ.വി. അവതരിപ്പിച്ചു. സി.യു.വി. ശ്രേണിയില് എത്തുന്ന ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 9.99 ലക്ഷം രൂപയിലാണ്. ഇന്ത്യന് കമ്പനിയായ ജെ.എസ്.ഡബ്ല്യുവുമായുള്ള കൂട്ടുകെട്ടിന് ശേഷം എം.ജി. മോട്ടോഴ്സ് പുറത്തിറക്കുന്ന ആദ്യ മോഡല് എന്ന സവിശേഷതയും ഈ വാഹനത്തിനുണ്ട്. ഒക്ടോബര് മൂന്നിന് ബുക്കിങ്ങ് ആരംഭിക്കുന്ന ഈ വാഹനം ഒക്ടോബര് 12-ന് വിതരണം ആരംഭിക്കും.
മറ്റ് ഇലക്ട്രിക് വാഹനങ്ങളില് വ്യത്യസ്തമായി ബാറ്ററിക്ക് പുറമെയുള്ള വിലയാണ് ഈ വാഹനത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. വിന്ഡ്സര് ഇ.വിയില് വാടകയ്ക്ക് ബാറ്ററി നല്കുന്ന സംവിധാനമാണ് എം.ജി. പരീക്ഷിക്കുന്നത്. ബാറ്ററി ആസ് എ സര്വീസ് എന്നാണ് എം.ജി. മോട്ടോഴ്സ് ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. ഓരോ കിലോമീറ്ററിന് എന്ന നിലയിലായിരിക്കും ബാറ്ററിയുടെ ഫീസ് ഈടാക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കിലോമീറ്ററിന് 3.5 രൂപ എന്ന നിലയിലായിരിക്കും ഇതെന്നാണ് വിലയിരുത്തല്.
എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസന്സ് എന്നീ മൂന്ന് വേരിയന്റുകളില് സ്റ്റാര്ബേസ്റ്റ് ബ്ലാക്ക്, പേള്വൈറ്റ്, ക്ലേ ബേജ്, ടര്ക്കോയിസ് ഗ്രീന് എന്നീ നാല് നിറങ്ങളിലൂമാണ് ഈ വാഹനം എത്തുന്നത്. 38 കിലോവാട്ട് ശേഷിയുള്ള എല്.എഫ്.പി. ബാറ്ററിയായിരിക്കും ഈ വാഹനത്തില് നല്കുക. 331 കിലോമീറ്റര് റേഞ്ചാണ് ഈ വാഹനത്തിന് ഉറപ്പുനല്കുന്നത്. 136 ബി.എച്ച്.പി. പവറും 200 എന്.എം. ടോര്ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.
ഇക്കോ പ്ലസ്, ഇക്കോ, നോര്മല്, സ്പോര്ട്ട് എന്നീ നാല് ഡ്രൈവിങ് മോഡുകളാണ് വിന്ഡ്സര് ഇ.വിയില് നല്കിയിട്ടുള്ളത്. ഫാസ്റ്റ് ചാര്ജിങ് സംവിധാനവും വിന്ഡ്സര് ഇ.വിയുടെ ഹൈലൈറ്റാണ്. 45 കിലോവാട്ട് ചാര്ജര് ഉപയോഗിച്ച് 55 മിനിറ്റില് പൂജ്യത്തില് നിന്ന് 80 ശതമാനം ചാര്ജ് ചെയ്യാന് സാധിക്കും. അതേസമയം, 7.7 കിലോവാട്ട് എ.സി. ചാര്ജര് ഉപയോഗിച്ച് 6.5 മണിക്കൂറില് 100 ശതമാനം ബാറ്ററി നിറയും. എന്നാല്, 3.3 കിലോവാട്ട് ചാര്ജറിന്റെ സഹായത്തില് 100 ശതമാനം ചാര്ജ് നിറയാന് 14 മണിക്കൂറോളം സമയമെടുക്കും.