
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: ഈദുല്‍ഫിത്വറിനോടനുബന്ധിച്ച് യുഎഇയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം വിനോദപരിപാടികള്‍ ഒരുക്കുന്നു. യുഎഇയിലുടനീളമുള്ള 10 വ്യത്യസ്ത സ്ഥലങ്ങളില്‍ ‘നമ്മുടെ തൊഴിലാളികള്‍, നമ്മുടെ ബിസിനസിന്റെ സ്പന്ദനം’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് തൊഴിലാളികള്‍ക്കായി സാമൂഹികവും വിനോദപരവുമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആഭ്യന്തര മന്ത്രാലയം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട്സ് സെക്യൂരിറ്റി, അബുദാബി പൊലീസിന്റെ ജനറല്‍ കമാന്‍ഡുകള്‍, ദുബൈ പൊലീസ്, ഷാര്‍ജ പൊലീസ്, രാജ്യത്തുടനീളമുള്ള മുനിസിപ്പാലിറ്റികള്‍ എന്നിവയുള്‍പ്പെടെ മന്ത്രാലയത്തിന്റെ പങ്കാളികളുമായി സഹകരിച്ചാണ് പരിപാടികള്‍ നടക്കുന്നത്. കൂടാതെ, അബുദാബി പോര്‍ട്ട്സ് ഗ്രൂപ്പ്; ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്, അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി, ദുബൈ സിവില്‍ ഡിഫന്‍സ്, ദുബൈ എമിറേറ്റിലെ തൊഴില്‍ കാര്യങ്ങളുടെ സ്ഥിരം സമിതി, ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ഷാര്‍ജയുടെ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഡെവലപ്മെന്റ് അതോറിറ്റി, നാഷണല്‍ ആംബുലന്‍സ്, ദുബൈ കോര്പ്പറേഷന് ഫോര്‍ ആംബുലന്‍സ് സര്‍വീസസ്, റാസല്‍ ഖൈമ ഇക്കണോമിക് സോണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിനോദ പ്രവര്‍ത്തനങ്ങള്‍, മത്സരങ്ങള്‍, ഓരോ പരിപാടി സ്ഥലത്തും തൊഴിലാളികള്‍ക്ക് നല്കുന്ന സമ്മാനങ്ങള്‍ എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുന്നു.