നഷ്ടമായത് മലയാളത്തിന്റെ സുകൃതം – ദുബൈ കെഎംസിസി
ഷാര്‍ജ : കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി യുഎഇയുടെ 53മത് ദേശീയ ദിനം ‘ഈദുല്‍ ഇമാറാത്ത്’ ആഘോഷിക്കും. നവംബര്‍ 30ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളിലാണ് പരിപാടി. ഈദുല്‍ ഇമാറാത്തിന്റെ ഭാഗമായി ഫാമിലി മീറ്റ്,ബിസിനസ് ഐക്കണ്‍ അവാര്‍ഡ്,കലാ-സാംസ്കാരിക നിശ തുടങ്ങിയ പരിപാടികള്‍ ഒരുക്കും. ബ്രോഷര്‍ പ്രകാശനം മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അജല്‍ ഗ്രൂപ്പ് എംഡി ഒ.കെ സിറാജിന് നല്കി നിര്‍വഹിച്ചു. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്്മാന്‍, ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ,ഷാര്‍ജ കെഎംസിസി പ്രവര്‍ത്തക സമിതി അംഗം ഇഖ്ബാല്‍ അള്ളാംകുളം,കണ്ണൂര്‍ ജില്ലാ ട്രഷറര്‍ മഹ്്മൂദ് അള്ളാംകുളം പങ്കെടുത്തു.