
കോട്ടക്കല്‍ സ്വദേശി അബുദാബിയില്‍ മരിച്ചു
കുവൈത്ത് സിറ്റി: ഈദുല്‍ഫിത്തര്‍ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. മാര്‍ച്ച് 30 നും ഏപ്രില്‍ 1 നും ഇടയില്‍ 1,640 വിമാനങ്ങളിലായി ആകെ 188,450 പേര് യാത്ര ചെയ്തതായാണ് കണക്ക്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇക്കാലയളവില്‍ കൂടുതല്‍ യാത്രക്കാര്‍ പറന്നത് ദുബായ്, കെയ്റോ, ജിദ്ദ, ദോഹ, ഇസ്താംബുള്‍ തുടങ്ങിയ നഗരങ്ങളിലേക്കാണ്. കുവൈത്തില്‍ സ്വദേശികളെപോലെ വിദേശികളുടെയും ഇഷ്ട നഗരം ദുബായിയാണ്. ഏറ്റവും കൂടുതല്‍ പേര് യാത്ര ചെയ്തത് ദുബായ് നഗരത്തിലേക്കാണ്. യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവ് കണക്കിലെടുത്ത് വിമാനത്താവള അധികൃതര്‍ വിമാനങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് മികച്ച ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി. സുരക്ഷാ ക്രമീകരണങ്ങള്‍ വിപുലീകരിച്ചത് തിരക്ക് കുറയുന്നതിന് കാരണമായി.