27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : ഐഎഎസും എംബിബിഎസും പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അബുദാബിയില്‍ എഡ്യുവിസ്ഡം അക്കാദമി ആരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അക്കാദമി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അനില്‍ സ്വരൂപ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. ഋഷിരാജ്സിംഗ് ഐപിഎസ്,ഷാഹിദ് തിരുവള്ളൂര്‍ ഐഐഎസ് എന്നിവര്‍ സിവില്‍ സര്‍വീസിന്റെ പ്രാധാന്യത്തെക്കുറിച്ചും ചെറുപ്രായത്തില്‍ നേടിയെടുക്കേണ്ട പരിശീലനത്തെക്കുറിച്ചും സംസാരിച്ചു. ലീഡ് ഐഎഎസ് മാനേജിങ് ഡയരക്ടര്‍ ഡോ.അനുരൂപ്,അഡ്വ.നജ്മ തബ്ഷീറ,ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍കുട്ടി പ്രസംഗിച്ചു. ചടങ്ങില്‍ യുഎഇയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.
പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനിലൂടെയാണ് എഡ്യുവിസ്ഡം അക്കാദമി കരിയര്‍ ഗൈഡന്‍സ് നല്‍കുക. ഗള്‍ഫ് രാജ്യങ്ങളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ജയിക്കാനുളള പ്രാവീണ്യം നല്കുകയെന്നുളളതാണ് അക്കാദമിയുടെ ലക്ഷ്യം. നിലവില്‍ ജൂനിയര്‍ ഐഎഎസ്,ഡോക്ടര്‍ ജൂനിയര്‍ എന്നിങ്ങനെ രണ്ട് കോഴ്സുകളിലായി ഐഎഎസ്,ഡോക്ടര്‍ കരിയര്‍ ഗൈഡന്‍സുകളാണ് നല്‍കുക. ഭാവിയില്‍ കൂടുതല്‍ കരിയര്‍ മേഖലകളിലേക്കും കടക്കുമെന്നും എഡ്യുവിസ്ഡം അക്കാദമി മാനേജിങ് ഡയരക്ടര്‍ മുഹമ്മദ് ഷബീര്‍,അക്കാദമി ഡയരക്ടര്‍ ഡേ. മുഹമ്മദ് റാഫി,മാനേജിങ് പാര്‍ട്ണര്‍മാരായ എന്‍.ജോയ്,സഹീര്‍ സികെ,ഖാലിദ് എന്നിവര്‍ അറിയിച്ചു.
ഐഎഎസും എംബിബിഎസും പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥിക്ക് ചെറുപ്രായത്തില്‍ തന്നെ സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം പഠനം ആരംഭിക്കാന്‍ സഹായിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം.