
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ : സ്റ്റാര്‍ ഓഫ് പടന്ന യുഎഇ സംഘടിപ്പിച്ച എസ്പിഎല്‍ സീസണ് 6 ക്രിക്കറ്റ് ഫെസ്റ്റില്‍ റാഡികല്‍സ് ദുബൈയെ പരാജയപ്പെടുത്തി ഇസിസി എടച്ചാകൈ ചാമ്പ്യന്മാരായി. ഫൈനലില്‍ മാന്‍ ഓ ദി മാച്ചായി ഇസിസി എടച്ചാക്കൈയുടെ ആസിമിനെയും മാന്‍ ഓഫ് ദി സീരീസും ബെസ്റ്റ് ബാറ്ററുമായി ഇസിസിയുടെ തന്നെ ഫൈസലിനെയും മികച്ച ബൗളറായി റാഡിക്കല്‍സ് ദുബൈയുടെ മാഡി ലെഫ്ടിയേയും തിരഞ്ഞെടുത്തു. കുവൈത്ത് ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് ടീമിന്റെ സഹ പരിശീലകനായി തിരഞ്ഞെടുത്ത സ്റ്റാര്‍ ഓഫ് പടന്നയുടെ മെമ്പര്‍ ഇസ്മായില്‍ വികെ എസ്പിഎല്‍ സീസണ് 6 അവാര്‍ഡ് ഷംസീര്‍ സിഎച്ചും,എസ്പിഎല്‍ സീസണ് 6 യുഎഇ അവാര്‍ഡ് ഫൈസല്‍ വികെ യ്ക്ക് മുനീര്‍ എസിയും കൈമാറി. വിജയികള്‍ക്കുള്ള സമ്മാനദാനം ക്ലബ്ബ് പ്രസിഡന്റ് സത്താര്‍ എസ്സിയും സെക്രട്ടറി മുസമ്മില്‍ യുകെയും ട്രഷറര്‍ അഷ്കര്‍ എസ്സിയും നിര്‍വഹിച്ചു.