കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ദുബൈ: പുകവലിക്കെതിരെ ബോധവത്കരണം ശക്തമായപ്പോള് സിഗരറ്റ് വലി ഏതാണ്ട് കുറഞ്ഞിരുന്നു. എന്നാല് പുതിയ തലമുറയിലെ വിദ്യാര്ത്ഥികളിലും കൗമാരപ്രായക്കാര്ക്കിടയിലും വേപ്പിംഗ് അഥവാ ഇ-സിഗരറ്റ് ഉപയോഗം വ്യാപകമായി. ഗള്ഫ് രാജ്യങ്ങളിലാണ് ഇ-സിഗരറ്റ് ഉപയോഗം ക്രമാതീതമായി വര്ധിച്ചിരിക്കുന്നത്. യുഎഇയിലും മറ്റും സ്കൂള് വിദ്യാര്ത്ഥികള്ക്കിടയില് ഇ-സിഗരറ്റ് ഉപയോഗം കൂടിയ സാഹചര്യത്തില് ഡോക്ടര്മാര് മുന്നറിയിപ്പ് നല്കി തുടങ്ങി. സാധാരണ പുകവലി പോലെ ഇ-സിഗരറ്റ് ആരോഗ്യത്തിന് ഹാനികരമല്ലെന്ന ധാരണയാണ് ഇതിന്റെ ഉപയോഗം വര്ധിക്കാന് കാരണമായത്. എന്നാല് ഇ-സിഗരറ്റില് നിക്കോട്ടിന് അടങ്ങിയിട്ടുണ്ടെന്നും അത് ശ്വാസകോശത്തെ നശിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധര് വ്യക്തമാക്കുന്നു.
യുവാക്കള്ക്കിടയിലും മധ്യവയസ്ക്കരിലും ഏറെ സ്വധീനം ചെലുത്തിയ വേപ്പിങ് ഒരു ഫാഷനെന്ന പോലെ ഇന്ന് ഉപയോഗം വര്ദ്ധിച്ച് വന്നിട്ടുണ്ട് . പലര്ക്കും ഇത് ശരീരത്തില് ഉണ്ടാക്കുന്ന ദോഷവശങ്ങളെ കുറിച്ച് അറിയാതെയും മറ്റു ചിലര് പുകവലിയില്നിന്ന് മാറിനില്ക്കാനെന്ന പേരിലും ഉപയോഗിച്ച് വരുന്നു. എന്നാല് പുകവലി പോലെയോ അതില് കുടുതലോ അപകടം നിറഞ്ഞതാണ് ഇതെന്ന് പഠനങ്ങളില് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഉപയോഗത്തിലൂടെ ക്രമേണയുള്ള ശ്വാസതടസ്സം നെഞ്ചു വേദന ക്ഷീണം എന്നിങ്ങനെ അനുഭവപ്പെടും. പിന്നീട് ഇ-സിഗരറ്റില് അടിമപ്പെടുന്നതോടെ ശ്വാസകോശത്തിലും വായിലുമുള്ള കാന്സറിനും കാരണമാകുന്നു. ഹൃദോഗത്തിനുള്ള വലിയ കാരണമായും ഇത് മാറുന്നു. ഒടുവില് ഹൃദയാഘാതം വരെ സംഭവിക്കാം. നിക്കോട്ടിന് മിശ്രിതവും മറ്റ് രാസവസ്തുക്കളും സുഗന്ധമുള്ള പല ഫ്ളേവറുകളിലും അടങ്ങിയിട്ടുണ്ട്. ഇതിനെതിരെ ലോകരോഗ്യ സംഘടനയും ദുബൈ ഹെല്ത്ത് ഡിപ്പാര്റ്റ്മെന്റുകളും കൂടുതല് ബോധവല്ക്കരണങ്ങള് നടത്തിവരുന്നുണ്ട്.