
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
മാരുതി സുസുക്കി ഡിസയറിന്റെ നാലാം തലമുറ മോഡല്‍ നവംബര്‍ 11-ന് വില്‍പ്പന ആരംഭിക്കാനൊരുങ്ങുകയാണ്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും മെക്കാനിക്കലായും ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. നാലാം തലമുറ മോഡല്‍ വിപണിയില്‍ എത്തിയാലും മുന്‍ മോഡലിന്റെ സാന്നിധ്യം തുടര്‍ന്നും നിരത്തുകളില്‍ പ്രതീക്ഷിക്കാം. ഡിസയര്‍ ടൂര്‍ എന്ന ഫ്ളീറ്റ് പതിപ്പ് തുടര്‍ന്നും മൂന്നാം തലമുറ മോഡലിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.
ഡിസയറിന്റെ പുതിയ മോഡല്‍ എത്തുന്നതോടെ മൂന്നാം തലമുറ മോഡലിനെ പൂര്‍ണമായും വിപണിയില്‍ നിന്ന് പിന്‍വലിക്കില്ലെന്നാണ് മാരുതി സുസുക്കി മേധാവിയെ ഉദ്ധരിച്ച് ഓട്ടോകാര് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ മോഡലിനെ അടിസ്ഥാനമാക്കിയായിരിക്കും ടാക്സി സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫ്ളീറ്റ് സെഗ്മെന്റ് ഡിസയര്‍ ടൂര്‍ എന്ന പതിപ്പ് എത്തുകയെന്നും മാരുതി അറിയിക്കുന്നു. ഇതുവഴി രണ്ട് മോഡലുകള്‍ക്കും മികച്ച വില്‍പ്പന ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ വിലയിരുത്തുന്നത്.
നവംബര്‍ 11-നാണ് പുതുതലമുറ ഡിസയര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ വിപണിയിലുള്ള ഡിസയറിനെ അപേക്ഷിച്ച് രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പിന്റെ വരവ്. മറ്റ് കോംപാക്ട് സെഡാന് മോഡലുകളെ അപേക്ഷിച്ച് മുന്‍ഭാഗം അല്‍പ്പം ബോക്സിയായാണ് തീര്‍ത്തിരിക്കുന്നത്. ബ്ലാക്ക് സ്മോഗ്ഡ് ഫിനീഷിങ്ങില്‍ എല്‍.ഇ,ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്ലാമ്പ്, താരതമ്യേന വലിപ്പം കുറഞ്ഞ ഗ്രില്ല്, ഇതില്‍ നല്‍കിയിരിക്കുന്ന ക്രോമിയം സ്ട്രിപ്പ്, ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയിട്ടുള്ള ബമ്പര്‍, പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ് തുടങ്ങിയവയാണ് മുന്നിലെ പ്രധാന മാറ്റങ്ങള്‍.
ഒമ്പത് ഇഞ്ച് വലിപ്പത്തില്‍ ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനാണ് പുതിയ ഡിസയറില്‍ നല്‍കിയിട്ടുള്ളത്. എ.സി. വെന്റുകളുടെ രൂപത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് അനലോഗ് ഡയലുകള്‍ക്കൊപ്പം ഡിജിറ്റല്‍ സ്ക്രീനും ഉള്‍പ്പെടുന്നതാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍. സ്റ്റിയറിങ് വീലിന്റെ ഡിസൈനിലും ചെറിയ മിനുക്കുപണികള്‍ വരുത്തിയിട്ടുണ്ട്. ബേജ് ഫിനീഷിങ്ങിലുള്ള ഫാബ്രിക് സീറ്റുകളാണ് ഇതില്‍ നല്‍കുന്നത്. കാര്യമായ സ്റ്റോറേജ് സ്പേസും ഉറപ്പാക്കിയാണ് അകത്തളം തീര്‍ത്തിരിക്കുന്നത്.
ഇസഡ് സീരീസ് എന്‍ജിനിലേക്കുള്ള മാറ്റമാണ് മെക്കാനിക്കലായി വരുത്തിയിട്ടുള്ള പുതുമ. മാരുതി ആദ്യമായി സ്വിഫ്റ്റില്‍ പരീക്ഷിച്ച എന്‍ജിനാണിത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ സ്വിഫ്റ്റില്‍ നല്‍കിയിട്ടുള്ളത്. ഈ എന്ജിന് 80.4 ബി.എച്ച്.പി. പവറും 111.7 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഈ വാഹനത്തില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമതയായിരിക്കും ഈ വാഹനത്തിന്റെ ഹൈലൈറ്റ്.