
ഷാർജയിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 136 കിലോ മയക്കുമരുന്ന്
ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടീഷ് താരകുമാരി എമ്മ റഡുകാനു രണ്ടാം റൗണ്ടില്‍. ആദ്യ റൗണ്ടില്‍ മുന്‍ ലോക മൂന്നാം നമ്പര്‍ താരം ഗ്രീസിന്റെ മരിയ സക്കാരിയെ 6-4,6-2 എന്ന സ്കോറിനാണ് എമ്മ പരാജയപ്പെടുത്തിയത്. 2021ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ റഡുകാനു വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയുമായാണ് ചാമ്പ്യന്‍ഷിപ്പിനെത്തിയത്. എമിറേറ്റില്‍ ആദ്യമായി കളിക്കുന്ന താരം 25ാം വാര്‍ഷിക നിറവില്‍ ആരംഭിച്ച ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തെ അക്ഷരാര്‍ത്ഥത്തില്‍ കയ്യിലെടുക്കുന്ന പ്രകടനമാണ് നടത്തിയത്. ആദ്യ സെറ്റില്‍ തന്നെ എതിരാളിയെ തകര്‍ത്ത് ലീഡ് നേടിയെങ്കിലും ലോക റാങ്കിംഗില്‍ 29ാം സ്ഥാനത്തുള്ള സക്കരി സെറ്റ് തിരിച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ പരാജയം സമ്മതിക്കുകയായിരുന്നു. തുടര്‍ച്ചയായി നാല് തോല്‍വികളും മൂന്ന് ടൂര്‍ണമെന്റുകളില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുകയും ചെയ്ത ട്രാക്ക് റെക്കോര്‍ഡുമായാണ് എമ്മ ദുബൈയില്‍ എത്തിയിട്ടുള്ളത്.