കണ്ണൂര്‍ ജില്ലാ കെഎംസിസി സിഎച്ച് അനുസ്മരണ സമ്മേളനം 20ന് പ്രചാരണ കണ്വന്ഷന്
ദുബൈ: 2024 ജൂണ്‍ 15 മുതല്‍ 18 വരെയുള്ള പെരുന്നാള്‍ അവധിക്കാലത്ത് ദുബൈ എയര്‍പോര്‍ട്ടുകള്‍ വഴി 562,000ത്തിലധികം യാത്രക്കാര്‍ യാത്ര ചെയ്തതായി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) വെളിപ്പെടുത്തി. ഈ കാലയളവില്‍ യാത്രക്കാരുടെ മൊത്തം എണ്ണം 562,347 ആയി രേഖപ്പെടുത്തിയിട്ടുണ്ട്.
പെരുന്നാള്‍ അവധിക്കാലത്ത് ദുബൈ സന്ദര്‍ശിക്കുന്ന യാത്രക്കാര്‍ക്ക് സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി ജിഡിആര്‍എഫ്എ വിപുലമായ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അവരുടെ പാസ്പോര്ട്ടില് പ്രത്യേക സീല്‍ പതിപ്പിച്ചു കൊണ്ടാണ് അവരെ സ്വാഗതം ചെയ്തത്.
ഈ കണക്കുകള്‍ സഞ്ചാരികള്‍,സന്ദര്‍ശകര്‍,താമസക്കാര്‍ എന്നിവര്‍ക്ക് മികച്ച വിനോദസഞ്ചാര കേന്ദ്രമായി ദുബൈ നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നുവെന്ന് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മറി പറഞ്ഞു. ‘തങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും യാത്രക്കാര്‍ക്ക് സുഗമമായ യാത്രാനുഭവം ഉറപ്പാക്കാനും തങ്ങള്‍ നിരന്തരം പരിശ്രമിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.