
ഡോ. കെ കസ്തൂരി രംഗന് അന്തരിച്ചു
ദുബൈ: പ്രാദേശികവും അന്തര്‍ദേശീയവുമായ ആരോഗ്യ നിയന്ത്രണങ്ങളെ ശക്തമായി പിന്തുടരാനും മുന്‍കരുതല്‍ നടപടികളിലൂടെയും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള രീതികളിലൂടെയും ആരോഗ്യ അപകടസാധ്യതകള്‍ കുറയ്ക്കാനുമായി ദുബൈയില്‍ പുതിയ പൊതുജനാരോഗ്യ നിയമം പ്രഖ്യാപിച്ച് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. രോഗപ്രതിരോധം,ആരോഗ്യ സംരക്ഷണം,ഭക്ഷണം,ഉത്പന്ന സുരക്ഷ,ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സുസ്ഥിര ശ്രമങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പൊതുജനാരോഗ്യത്തെക്കുറിച്ചുള്ള 2025ലെ നിയമം (5) ആണ് ഇന്നലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും ക്ഷേമം സംരക്ഷിക്കുന്നതിനുമുള്ള സമഗ്രമായ ഒരു ചട്ടക്കൂട് പുതിയ നിയമം വിഭാവനം ചെയ്യുന്നു. എമിറേറ്റിലുടനീളമുള്ള പൊതുജനാരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പും പ്രതികരണവും ശക്തിപ്പെടുത്തുന്നതിന് എല്ലാ തലങ്ങളിലും കൂടുതല്‍ ഏകോപനവും സഹകരണവും ഈ നിയമം പ്രോത്സാഹിപ്പിക്കുന്നു.
കൂടാതെ,ആരോഗ്യ അപകടസാധ്യതകളെയും പ്രതിരോധ രീതികളെയും കുറിച്ചുള്ള പൊതുജന അവബോധം വര്‍ധിപ്പിക്കുക ക്ഷേമത്തിനായുള്ള സഹകരണ ഉത്തരവാദിത്വം പ്രോത്സാഹിപ്പിക്കുക,നിക്ഷേപം ആകര്‍ഷിക്കുന്ന സുസ്ഥിര അന്തരീക്ഷം വളര്‍ത്തുക എന്നിവയാണ് നിയമം ലക്ഷ്യമിടുന്നത്. പൊതുജനാരോഗ്യ മത്സരക്ഷമതയില്‍ യുഎഇയുടെ ആഗോള സ്ഥാനം വര്‍ധിപ്പിക്കാനും ഇത് ശ്രമിക്കുന്നു.
സാംക്രമിക രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബന്ധപ്പെട്ട അധികാരികളുടെ പങ്കും ഉത്തരവാദിത്തങ്ങളും നിയമം നിര്‍വചിക്കുന്നു. ദുബൈയിലെ പൊതുജനാരോഗ്യം നിരീക്ഷിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. ദുബൈ ഹെല്‍ത്ത് അതോറിറ്റി,ദുബൈ മുനിസിപ്പാലിറ്റി, ദുബൈ പരിസ്ഥിതി,കാലാവസ്ഥാ വ്യതിയാന അതോറിറ്റി (അവരുടെ മാന്‍ഡേറ്റുകള്‍ അനുസരിച്ച്),ദുബൈ അക്കാദമിക് ഹെല്‍ത്ത് കോര്പ്പറേഷന്, ദുബൈ കോര്പ്പറേഷന് ഫോര്‍ ആംബുലന്‍സ് സര്‍വീസസ് തുടങ്ങിയ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയെ ഏകോപിപ്പിക്കും. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ലൈസന്‍സുള്ള പൊതു,സ്വകാര്യ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എമിറേറ്റിലെ ആരോഗ്യ സംരക്ഷണ ദാതാക്കളുടെ കടമകളും നിയമം വിശദീകരിക്കുന്നു. ഈ നിയമം അതിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായേക്കാവുന്ന ഏതൊരു മുന്‍ നിയമനിര്‍മാണത്തെയും അസാധുവാക്കുന്നതാണ്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് 90 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരും.